റൊബോട്ട് മനഷ്യൻ ഒപ്റ്റിമസ്സുമായി ഇലോൺ മസ്ക്
14 October 2024
-
0
Submitted by

റൊബോട്ട് മനുഷ്യനായ ' ഒപ്റ്റിമസ്സി ' നെ അവതരിപ്പിച്ച് ഇലോൺ മസ്ക്. ഒപ്റ്റിമസ്സിനെക്കൊണ്ട് ആൾക്കാർക്ക് പാനീയങ്ങൾ വിതരണം ചെയ്യിച്ചും വീട്ടു ജോലികൾ ചെയ്യിപ്പിച്ചുമാണ് അവതരണം നടത്തിയിരിക്കുന്നത്. മസ്കിൻ്റെ കമ്പനിയായ ടെസ്ലയുടെ ' വീ റോബോർട്ട് ' സംരംഭത്തിൻ്റെ ഭാഗമായാണ് ഒപ്റ്റിമസ്സിനെയും അവതരിപ്പിച്ചത്.
രണ്ടുനാൾ മുൻപ് ഡ്രൈവറില്ലാ റോബോ ടാക്സി , സൈബർ കാബ്, കുറേപ്പേർക്ക് ഒന്നിച്ച് യാത്ര ചെയ്യാവുന്ന ഡ്രൈവറില്ലാ സ്വയം നിയന്ത്രിത റോബോവാൻ എന്നിവയും അവതരിപ്പിച്ചിരുന്നു. 20000 ഡോളർ മുതൽ 30000 ഡോളർ വരെയാണ് ഒപ്റ്റിമസ്സിൻ്റെ വില.
Tags
Robovan
Robotic van

RELATED ARTICLES
തൻ്റെ സഹോദരിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് പട്ടാമ്പി എം.എൽ.എ മുഹമ്മദ് മൊഹ്സിൻ ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയതായി വാർത്ത. " മാന്യമായി സംസാരിച്ചില്ലെങ്കിൽ മോന്തയ്ക്ക് രണ്ട് തന്നിട്ടേ സംസാരിക്കൂ" എന്ന് പറഞ്ഞാണ് പത്തായത്ത് സെക്രട്ടറിയെ വിരട്ടിയത്.
സംസ്കാരം എന്ന വാക്ക്.ഇത് കേട്ട് കഴിഞ്ഞാൽ പെട്ടെന്ന് കല,സാഹിത്യം കലാരൂപങ്ങൾ ,സാംസ്കാരിക നായകർ എന്നറിയപ്പെടുന്ന വ്യക്തികൾ തുടങ്ങിയ ബിംബങ്ങളും ചിന്തകളുമാണ് സാധാരണ പൊന്തി വരാറുള്ളത്. അത് , ആ വിധം സംസ്കാരത്തെ മാധ്യമങ്ങൾ കൈകാര്യം ചെയ്ത് ഉറപ്പിച്ചതിന്റെ ഫലവുമാണ്.
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് ലോകം മുഴുവൻ പ്രമോഷൻ നടത്തി തീയേറ്ററിൽ എത്തിച്ച എമ്പുരാൻ സിനിമ 24 വെട്ടുകൾ നടത്തി വീണ്ടും തീയേറ്ററിൽ എത്തിക്കുന്നു.
ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിലേക്കുള്ള ജീവനക്കാർക്കും സന്ദർശകർക്കും പ്രാഥമിക
പലപ്പോഴും കോടതിവിധികളിൽ പൊതുവിൽ നിലനിൽക്കുന്ന സാമൂഹിക അന്തരീക്ഷം സ്വാധീനം ചെലുത്തി കാണാറുണ്ട്. അത്തരത്തിലുള്ള ചില വിധികളിൽ ആക്ടിവിസ സ്വഭാവവും നിഴലിക്കുന്നത് അസാധാരണമല്ല.ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ടുള്ള കേരള ഹൈക്കോടതിയുടെ വിധികളിൽ ഇത്തരത്തിൽ സ്വാധീനം നിഴലിക്കുന്നതായി കാണപ്പെട്ടിട്ടുണ്ട്.
സ്റ്റാർ ലിങ്ക് ഓഫ് ചെയ്തു കഴിഞ്ഞാൽ അതോടെ ഉക്രൈൻ്റെ യുദ്ധം കഴിഞ്ഞു എന്ന് ടെസ്ല ഉടമ ഇലോൺ മസ്കിന്റെ പ്രസ്താവന ലോകരാജ്യങ്ങളുടെ കണ്ണു തുറപ്പിക്കുന്ന മുന്നറിയിപ്പായി. ഇത് തിരിച്ചറിഞ്ഞതു കൊണ്ടാവണം മസ്ക് താൻ അങ്ങനെ ചെയ്യുകയില്ല എന്ന് പിന്നീട് പറഞ്ഞത്.
നിലവിലുള്ളത് പൊളിയുമ്പോൾ ഏറെ പേർക്കും ആശങ്കയുണ്ടാകും. എന്നാൽ പുതിയത് രൂപപ്പെടണമെങ്കിൽ പഴയത് പൊളിഞ്ഞേ പറ്റൂ. ആ രീതിയിൽ കേരളം സമഗ്രമായി ഒരു പൊളിയലിൻ്റെ ഘട്ടത്തിലൂടെ കടന്നുപോവുകയാണ് .
ജന്മനാ പോലും അന്ധരായവർക്ക് കാഴ്ച നൽകുന്ന ഉപകരണവുമായി ഇലോൺ മസ്കിന്റെ ന്യൂറാ ലിങ്ക്.
ഐഫോൺ ഉപഭോക്താക്കളിൽ ചെറിയൊരു ശതമാനത്തിന് മാത്രമേ ഐഫോൺ 16 കൊണ്ട് കാര്യമായി പ്രയോജനം ഉണ്ടാവുകയുള്ളൂ.ഐഫോൺ 15 ൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഐഫോൺ 16 ൽഉണ്ടെന്ന് അവകാശപ്പെടാൻ പറ്റില്ല. രണ്ടും കാഴ്ചയിലും വലിയ വ്യത്യാസമില്ല.താരതമ്യേന ഐഫോൺ 16ന് കുറച്ച് ഭാരക്കുറവ് ഉണ്ടാവും.
നിലവിലുള്ള ഏറ്റവും വേഗത കൂടിയ സൂപ്പർകമ്പ്യൂട്ടറിനേക്കാൾ 158 ദശലക്ഷം തവണ വേഗതയുള്ള ക്വാണ്ടം കമ്പ്യൂട്ടർ ഗൂഗിൾ വികസിപ്പിച്ചിരിക്കുന്നു .ഇത് സമീപഭാവിയിൽ മാറാൻ പോകുന്ന ലോകത്ത്ലോകത്തിൻറെ ഗതിയെക്കുറിച്ചുള്ള സൂചനയാണ് .