ചുള്ളിക്കാടിന്റെ പ്രതികരണം കവിയ്ക്ക് ചേര്‍ന്നതല്ല
തന്റെ കവിത പഠിപ്പിക്കരുത് എന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രഖ്യാപിക്കുമ്പോള്‍, പണ്ടത്തെ കവിതയുടെ പേരില്‍ ക്ഷോഭത്തിന്റെ പ്രതീകമെന്ന പരിവേഷം കിട്ടിയത് പോലെ ഇന്നും അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നു. ഇതുവഴി അക്കാദമിക തലത്തിലെ ഭാഷയുടെ അവസ്ഥ ഉയര്‍ത്തിക്കാട്ടപ്പെടും എന്നുള്ള യാഥാര്‍ത്ഥ്യം വിസ്മരിക്കുന്നില്ല. അതൊരുപക്ഷേ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കും.