Skip to main content

തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിക്ക് മലയാളഭാഷാ പരിജ്ഞാനം പി.എസ്.സി. നിര്‍ബന്ധമാക്കും. ഇതു സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ പി.എസ്.സി. സ്വീകരിച്ചു.  

പത്താംക്ലാസ്, പ്ലസ്ടു, ബിരുദതലങ്ങളില്‍ മലയാളം ഒരു വിഷയമായി പഠിക്കാത്തവര്‍ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് മലയാളം മിഷന്റെ സീനിയര്‍ ഹയര്‍ ഡിപ്ലോമ വിജയിക്കണമെന്ന് വ്യവസ്ഥ കൊണ്ടുവരും. പി.എസ്.സി. നടത്തുന്ന ഭാഷാപരീക്ഷയില്‍ വിജയിച്ചാലും മതി. ക്ലാസ്‌ഫോര്‍ ജീവനക്കാരെയും നിലവില്‍ സര്‍വീസിലുള്ളവരെയും ഈ വ്യവസ്ഥയില്‍നിന്ന് ഒഴിവാക്കും. അതേസമയം, പി.എസ്.സി. പരീക്ഷകള്‍ക്ക് അപേക്ഷിക്കാനോ നിയമനംകിട്ടാനോ മലയാളം പഠിക്കണമെന്ന നിര്‍ബന്ധമില്ല.

 

സര്‍ക്കാര്‍ പ്രൊബേഷന്‍ നിയമത്തില്‍ ഭേദഗതി വരുത്തിയാല്‍ പരിഷ്‌കാരം നടപ്പിലാകും. ഭരണഭാഷ മലയാളമാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മലയാളം പഠിച്ചവരായിരിക്കണമെന്ന ഉത്തരവ് വരുന്നത്.

Ad Image