നായരീഴവ ഐക്യം പൊളിയുന്നു
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ദൂതനായി എക്‌സൈസ് മന്ത്രി കെ. ബാബു നടത്തിയ ഇടപെടലുകൾ ഫലം കണ്ടതിനെത്തുടർന്നാണ് നായരീഴവ ഐക്യം പൊളിയുന്നത്.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ദൂതനായി എക്‌സൈസ് മന്ത്രി കെ. ബാബു നടത്തിയ ഇടപെടലുകൾ ഫലം കണ്ടതിനെത്തുടർന്നാണ് നായരീഴവ ഐക്യം പൊളിയുന്നത്.
എന്‍.എസ്സ്.എസ്സ് തങ്ങള്‍ക്കു ലഭിച്ച സ്ഥാനങ്ങളൊക്കെ ഉപേക്ഷിച്ചു. എസ്.എന്‍.ഡി.പി ഉപേക്ഷിക്കുമെന്ന് ഭീഷണി മുഴക്കിയെങ്കിലും ഡയറക്ടര്‍ബോര്‍ഡ് യോഗം ചേര്‍ന്നപ്പോള്‍ ഭീഷണി നടപ്പാക്കാതെ സോണിയാ ഗാന്ധിയെക്കണ്ട് പരാതി പറയാന്‍ തീരുമാനിച്ചു. യു.ഡി.എഫ്.നേതൃത്വമാണ് ഇനി കേരളത്തിലെ ജനസമക്ഷം വ്യക്തമാക്കേണ്ടത് ഈ സമുദായസംഘടനകള്‍ തങ്ങളുടെ ഘടകകക്ഷികളാണോ അല്ലയോ എന്ന്.
കേരളത്തിലെ രാഷ്ട്രീയനേതൃത്വം എങ്ങിനെ തങ്ങളുടെ സങ്കുചിത താല്‍പ്പര്യങ്ങൾക്ക് വേണ്ടി രാഷ്ട്രീയത്തെ ഉപയോഗിച്ചുവോ അതേ ലക്ഷ്യത്തില്‍ സമുദായ സംഘടനയെ ഉപയോഗിക്കുക എന്ന സമീപനം തന്നെയാണ് ഇരുനേതാക്കൾക്കും ഉള്ളത്. പക്ഷേ അപകടം അതല്ല. അവർ പറയുന്നതില്‍ ശരിയുണ്ട് എന്ന്‍ നിഷ്പക്ഷരായവർക്കുപോലും തോന്നുന്ന പശ്ചാത്തലം കേരളത്തില്‍ സംജാതമായിരിക്കുന്നു.
ന്യൂനപക്ഷ നേതാക്കളായ മൂന്നുപേരാണ് കേരളം ഭരിക്കുന്നതെന്നും ഭൂരിപക്ഷത്തിന് പലായനം ചെയ്യേണ്ട അവസ്ഥയാണെന്നും ജി.സുകുമാരന്‍നായരും വെള്ളാപ്പള്ളി നടേശനും