ന്യൂഡല്‍ഹിയിലെ ഹസ്രത് നിസാമുദ്ദീന്‍ ദര്‍ഗയിലെ പുരോഹിതരായ സയ്യിദ് ആസിഫ് നിസാമിയും അനന്തരവനായ നസീം നിസാമിയും ഇന്ത്യയില്‍ തിരിച്ചെത്തി. പാകിസ്ഥാനില്‍ സന്ദര്‍ശനം നടത്തവേ ഇവരെ കാണാതായിരുന്നു. ഇന്ത്യയുടെ ചാര സംഘടനയുടെ ഏജന്റുമാര്‍ ആണെന്ന് ഒരു പ്രാദേശിക പത്രം തെറ്റായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന്‍ പാകിസ്ഥാന്‍ രഹസ്യാനേഷണ ഏജന്‍സി തങ്ങളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നുവെന്ന് സൂഫി പുരോഹിതര്‍ പറഞ്ഞു.
പുരോഹിതരെ കണ്ടെത്താന്‍ നടപടിയെടുക്കണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഇരുവരും തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ സ്വരാജിനെ കണ്ടു സംസാരിച്ചു.
ഡബ്ലിയു.ടി.ഒയുടെ വ്യാപാര സുഗമ കരാറിനോടുള്ള ഇന്ത്യയുടെ എതിര്‍പ്പ് തെറ്റായ സന്ദേശം ലോകത്തിന് നല്‍കുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞു.
വാങ്‌യി തിങ്കളാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
പാര്‍ലിമെന്റില്‍ ഉന്നയിക്കുമെന്ന് സുഷമ സ്വരാജ്; അഭിഭാഷകന്‍ ഹരീഷ് സാല്‍വേ പിന്‍മാറി; നിലപാട് അംഗീകരിക്കാനാവില്ലെന്ന പ്രസ്താവന പ്രധാനമന്ത്രി തിരുത്തി
