Skip to main content

മദ്യനയം ടൂറിസം മേഖലയ്ക്ക് തിരിച്ചടി; മാറ്റം വേണമെന്ന് മന്ത്രി എ.സി മൊയ്തീന്‍

മദ്യനയം ടൂറിസം മേഖലയെ വിപരീതമായി ബാധിച്ചിരിക്കുകയാണെന്ന് ടൂറിസം മന്ത്രി എ.സി മൊയ്തീന്‍. നയത്തില്‍ മാറ്റം അനിവാര്യമാണെന്നും ടൂറിസം മേഖലകളിലെ ബാറുകളില്‍ മദ്യം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ രമേശ്‌ ചെന്നിത്തലയെന്ന് കേരള കോണ്‍ഗ്രസ് മുഖപത്രം

കെ.എം മാണിയ്ക്ക് എതിരായ ബാർ കോഴ ആരോപണത്തിന് പിന്നിൽ അന്ന് ആഭ്യന്തര വകുപ്പ് മന്ത്രി ആയിരുന്ന രമേശ് ചെന്നിത്തലയാണെന്ന് കേരള കോൺഗ്രസ് (എം) മുഖപത്രമായ പ്രതിച്ഛായ. ഗൂഢാലോചനയിൽ മന്ത്രിമാരായ കെ.ബാബുവിനും അടൂർ പ്രകാശിനും പങ്കുണ്ടെന്നും മുഖപത്രത്തില്‍ പ്രസിദ്ധീകരിച്ച ബാർ കോഴ ആരോപണങ്ങളും കള്ളക്കളികളും എന്ന ലേഖനത്തില്‍ ആരോപണമുണ്ട്.  

 

കണ്ണൂരിലേത് രാഷ്ട്രീയ കൊലപാതകങ്ങളെന്ന് മുഖ്യമന്ത്രി; ലാഘവത്തോടെ കാണുന്നുവെന്ന് ചെന്നിത്തല

കണ്ണൂരില്‍ കഴിഞ്ഞ ദിവസം നടന്നത് രാഷ്ട്രീയ വിരോധം മൂലമുള്ള കൊലപാതകങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷത്തേക്കുറിച്ച് കോണ്‍ഗ്രസ് എം.എല്‍.എ കെ. മുരളീധരന്‍ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു പിണറായി. കണ്ണൂരില്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്നും പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തില്‍ കഴമ്പില്ലെന്നും പിണറായി പറഞ്ഞു.

 

കേരളത്തിൽ കോൺഗ്രസ്സ് പിളർപ്പിലേക്കു നീങ്ങും?

ഇരിക്കുന്ന സ്ഥാനങ്ങൾ എങ്ങനെ ഉറപ്പിക്കാമെന്നു നോക്കി നീക്കങ്ങൾ നടത്തുന്ന നേതൃത്വമാണ് സുധീരൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരിലൂടെ വ്യക്തമാകുന്നത്. കേരളത്തിലും കോൺഗ്രസ്സിനെ നയിക്കാൻ ഒരു നേതാവില്ലാത്ത അവസ്ഥയാണ് അതിലൂടെ പ്രകടമാകുന്നത്.

മാവോവാദി വേട്ട അവസാനിപ്പിക്കണമെന്ന് പി.സി ജോര്‍ജ്; ആദ്യം മാവോവാദികളെ ഉപദേശിക്കൂവെന്ന്‍ ചെന്നിത്തല

പത്തോ ഇരുപതോ വരുന്ന മാവോവാദികളെ നേരിടാന്‍ കോടികള്‍ മുടക്കി ആയുധം സംഭരിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും ഇവരെ ആശയപരമായാണ് നേരിടേണ്ടതെന്നും ചീഫ് വിപ്പ് പി.സി ജോര്‍ജ്

നാർകോട്ടിക്‌സ് ആക്ട് ഭേദഗതി ചെയ്യാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് ചെന്നിത്തല

ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി നടപ്പാക്കുന്ന ക്ളീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിദ്യാര്‍ഥി-യുവജന പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Subscribe to health