ദളിതരെ ആക്രമിക്കേണ്ടവര്‍ക്ക് തന്നെ ആക്രമിക്കാമെന്നു പ്രധാനമന്ത്രി
ദളിതര്‍ക്കെതിരെയുള്ള അക്രമവും വിവേചനവും സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് പൂര്‍ണ്ണമായും അവസാനിപ്പിക്കണമെന്നും ദളിതരെ വെടിവെക്കാന്‍ മുതിരുന്നവര്‍ക്ക് പകരം തന്നെ വെടിവെക്കാമെന്നും മോദി പറഞ്ഞു. തെലങ്കാനയിലെ തന്റെ ആദ്യ സന്ദര്‍ശനത്തില്‍ ഞായറാഴ്ച ഒരു പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.