നോട്ടസാധുവാക്കല്‍ കൃത്യസമയത്ത് തന്നെയെന്ന് മോദി
സമ്പദ്വ്യവസ്ഥ നല്ല നിലയില്‍ ആയിരിക്കുമ്പോള്‍ നോട്ടസാധുവാക്കല്‍ തീരുമാനം എടുത്തതിനെ ചിലര്‍ വിമര്‍ശിച്ചെങ്കിലും നടപടിയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം അതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സമ്പദ്വ്യവസ്ഥ നല്ല നിലയില്‍ ആയിരിക്കുമ്പോള്‍ നോട്ടസാധുവാക്കല്‍ തീരുമാനം എടുത്തതിനെ ചിലര്‍ വിമര്‍ശിച്ചെങ്കിലും നടപടിയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം അതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ജല്ലിക്കെട്ടിന്റെ സാംസ്‌കാരിക പ്രാധാന്യം അംഗീകരിക്കുന്നെന്ന് വ്യക്തമാക്കിയ മോദി എന്നാല്‍, വിഷയം കോടതിയുടെ പരിഗണനയിലാണെന്ന വസ്തുത തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വത്തോട് ചൂണ്ടിക്കാട്ടി.
സഹാറ ഗ്രൂപ്പ് കമ്പനികളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ കുറിപ്പുകളും ഇലക്ട്രോണിക് രേഖകളും തെളിവായി പരിഗണിക്കാന്‍ പറ്റാത്തവയാണെന്ന് ആദായനികുതി ഒത്തുതീര്‍പ്പ് കമ്മീഷന്‍. രാഷ്ട്രീയ നേതാക്കള്‍ക്ക് കൈക്കൂലി നല്‍കിയതായി സൂചിപ്പിക്കുന്ന ഈ രേഖകളാണിവ.
സഹാറ ഗ്രൂപ്പ്, ബിര്‍ള ഗ്രൂപ്പ് എന്നീ വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന്‍ പിടിച്ചെടുത്ത രേഖകള്‍ പ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കവേ കൈക്കൂലി വാങ്ങിയതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളും ആരോപിച്ചിരുന്നു.
രാജ്യത്തെ പണാധിഷ്ഠിത സമ്പദ്വ്യവസ്ഥയില്‍ നിന്ന്‍ പണരഹിതമായ ഒരു സമ്പദ്വ്യവസ്ഥയിലേക്കുള്ള മാറ്റത്തിന്റെ പ്രധാന ഘട്ടമായി ഇത് മാറാം. ജന് ധന് പദ്ധതിയുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ മോദി സര്‍ക്കാറിന്റെ നീക്കം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആ ദിശയിലേക്ക് ആണെന്ന് വ്യക്തം.
അതേസമയം, നടപടിയുടെ പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. കഴിഞ്ഞ മൂന്ന്‍ മാസത്തില്‍ ബാങ്കുകളില്‍ നിക്ഷേപം വന്‍തോതില്‍ വര്‍ധിച്ചത് സംശയജനകമാണെന്നും കേജ്രിവാള്‍.
നിലവിലുള്ള 500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ നവംബര്‍ എട്ട് അര്‍ദ്ധരാത്രി മുതല്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണവും കള്ളനോട്ടും വ്യാപിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് നീക്കമെന്ന് രാജ്യത്തോട് നടത്തിയ അഭിസംബോധനയില്‍ മോദി പറഞ്ഞു.