Skip to main content

ബ്രിട്ടനോട് മല്യയെ വിട്ടുതരണമെന്ന് പ്രധാനമന്ത്രി

സാമ്പത്തിക തട്ടിപ്പു നടത്തി രാജ്യം വിട്ട് ബ്രിട്ടനില്‍ കഴിയുന്ന വിജയ് മല്യയെ വിട്ടുതരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പ്രധാമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. ജര്‍മനിയിലെ ഹംബര്‍ഗില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടയാണ് ഇരുവരും കൂടിക്കാഴ്ച്ചനടത്തിയത്

ഭീകരവാദത്തിനെതിരെ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് നരേന്ദ്ര മോദി

ഭീകരവാദത്തിനെതിരെ ഒന്നിച്ചുള്ള പ്രയത്‌നമാണ് ആവശ്യമെന്നു നരേന്ദ്ര മോദി. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശനം ഭീകരവാദമാണ് . ഒരു രാജ്യം മാത്രം മുന്നിട്ടിറങ്ങിയാല്‍ ഭീകരവാദത്തെ ഒന്നും ചെയ്യാനാവില്ല. അതിനു കൂട്ടായ പ്രതിരോധം ഉയര്‍ന്നു വരണം .

ചൈന റദ്ദാക്കിയത് ഏത് യോഗം?

ഹംബര്‍ഗില്‍ വച്ച് നടക്കുന്ന ജി 20 ഉച്ചകോടില്‍  നരേന്ദ്ര മോദി ഷി ജിന്‍പിങ് കൂടിക്കാഴ്ച നടക്കില്ലെന്ന് ചൈന അറിയിച്ചിരുന്നു.എന്നാല്‍ അത്തരത്തിലൊരുയോഗം തീരുമാനിച്ചിട്ടില്ലെന്ന് ഇന്ത്യ അറിയിച്ചു. ഈ ഉച്ചകോടിക്കിടെ മോദി ജിന്‍പിങ് ചര്‍ച്ച നടക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം പരാജയം;കോണ്‍ഗ്രസ്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം പരാജയമാണെന്ന് കോണ്‍ഗ്രസ്. ഇന്ത്യയുമായി ബന്ധപ്പെട്ട പ്രധാവിഷയങ്ങളൊന്നും ഇരുനേതാക്കളും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലുണ്ടായിരുന്നില്ലെന്നു കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു

അഴിമതിയുടെ കറപുരണ്ടവര്‍ തന്റെ മന്ത്രിസഭയിലില്ല:മോദി

   ഇന്ത്യക്കാര്‍ അഴിമതിയെ വെറുക്കുന്നു.കഴിഞ്ഞ കാലങ്ങളില്‍ സര്‍ക്കാരുകളെയൊക്കെ ജനങ്ങള്‍ വോട്ടു ചെയ്ത് പുറത്താക്കിയത് അഴിമതിയുടെ പേരിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡോ.തോമസ് ഐസക് മോദിയുടെ ആരാധകനായി.

 മോദിയുടെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിന്റെ ഗൃഹപാഠനൈപുണ്യമാണ്. അതില്‍ അദ്ദേഹം ചെറുത്, വലുത് എന്നിങ്ങനെ തരം തിരിക്കാറില്ല. അതിനാല്‍ മര്‍മ്മം അദ്ദേഹത്തിനു നല്ല പിടിയാണ്. മന്ത്രിസഭാംഗങ്ങളുമായുള്ള കൂടിക്കാഴ്ച അദ്ദേഹം തുടങ്ങിയത് ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്കിനെ വാനോളം പുകഴ്ത്തിക്കൊണ്ടാണ്.

Subscribe to NAVA KERALA