Skip to main content

പ്രധാനമന്ത്രി ഇന്ന് പലസ്തീനിലേക്ക്

ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വെള്ളിയാഴ്ച യാത്രതിരിക്കും. പലസ്തീനിലായിരിക്കും മോഡി ആദ്യമെത്തുക. ഒരു പകല്‍ മാത്രമാണ് മോഡി പലസ്തീനില്‍ ചെലവഴിക്കുക. ചരിത്രത്തില്‍  ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പലസ്തീന്‍ സന്ദര്‍ശിക്കുന്നത്.

പ്രധാനമന്ത്രിയുടെ ഭാര്യ യശോദബെന്നിന് വാഹനാപകടത്തില്‍ പരുക്ക്: ഒരാള്‍ മരിച്ചു

പ്രധാനമന്ത്രി നരേന്ദ്രേ മോദിയുടെ ഭാര്യ യശോദബെന്നിന് വാഹനാപകടത്തില്‍ പരുക്ക്. രാജസ്ഥാനിലെ കോട്ടയില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം ഗുജറാത്തിലെ മെഹ്‌സാനയിലേക്കു മടങ്ങുമ്പോള്‍ കോട്ട-ചിത്തോര്‍ഗഡ് ഹൈവേയിലാണ് അപകടം ഉണ്ടായത്.

കേന്ദ്ര ബജറ്റ്: ആദായ നികുതികളില്‍ മാറ്റമില്ല; കാര്‍ഷിക മേഖലക്ക് ഊന്നല്‍

ആദായ നികുതി പരിധികളില്‍ മാറ്റം വരുത്താതെയും കാര്‍ഷിക മേഖലക്ക് ഊന്നല്‍ നല്‍കിയും മോഡി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റ്. കാര്‍ഷിക മേഖലക്ക് 11 ലക്ഷം കോടിരൂപയാണ് മാറ്റി വച്ചിരിക്കുന്നത്. 2022 ഓടെ രാജ്യത്തെ കാര്‍ഷിക വരുമാനവും ഉല്‍പാദനവും ഇരട്ടിയാക്കുമെന്നാണ് ധന മന്ത്രി അരുണ്‍ ജെയ്റ്റിലി പ്രഖ്യാപിച്ചിരിക്കുന്നത്.

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി: ചടങ്ങില്‍ പത്ത് ആസിയാന്‍ രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുന്നു

കനത്ത സുരക്ഷയില്‍ രാജ്യത്തിന്റെ അറുപത്തിയൊന്‍പതാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ഡല്‍ഹിയില്‍ തുടക്കമായി. രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിജയ് ചൗക്കില്‍ ദേശീയപതാക ഉയര്‍ത്തി.

ഓഖി: കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി

ഓഖി ദുരന്തത്തില്‍ കേന്ദ്രം നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി സമയം കണ്ടെത്തിയതില്‍ കേരളം പ്രത്യേക നന്ദി രേഖപ്പെടുത്തി. കടലില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ കേന്ദ്രം വലിയ പിന്തുണ നല്‍കിയെന്നും കത്തില്‍ പറയുന്നു.

ഓഖി ദുരന്തത്തില്‍ കാണാതായവരെ തിരിച്ചെത്തിക്കുമെന്ന് പ്രധാനമന്ത്രി

പൂന്തുറയിലെത്തി മത്സ്യത്തൊഴിലാളികളെ കണ്ട പ്രധാനമന്ത്രി നരേന്ദ്ര മോഡി ദുരന്തത്തില്‍ പെട്ടവര്‍ക്കൊപ്പം കേന്ദ്രസര്‍ക്കാരുണ്ടാകുമെന്ന് പറഞ്ഞു. ക്രിസ്മസിനു മുമ്പുതന്നെ കാണാതായവരെ തിരികെ എത്തിക്കാന്‍ ശ്രമിക്കുമെന്നും മോഡി ഉറപ്പുനല്‍കി. രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പമുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടേയും കാണാതായവരുടെയും ആശ്രിതര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കും.

Subscribe to NAVA KERALA