ഓഖി: കേന്ദ്രസര്‍ക്കാര്‍ പിന്തുണയ്ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി

Glint staff
Tue, 26-12-2017 06:25:34 PM ;
Thiruvananthapuram

 Pinarayi-Vijayan

ഓഖി ദുരന്തത്തില്‍ കേന്ദ്രം നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി സമയം കണ്ടെത്തിയതില്‍ കേരളം പ്രത്യേക നന്ദി രേഖപ്പെടുത്തി. കടലില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ കേന്ദ്രം വലിയ പിന്തുണ നല്‍കിയെന്നും കത്തില്‍ പറയുന്നു. ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കാനും മറ്റുള്ളവര്‍ക്ക് ദുരിതാശ്വാസത്തിനും സംസ്ഥാന സര്‍ക്കാര്‍ സമയോചിതമായി കേരളം സമയോജിതമായി ഇടപെട്ടുവെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ വാക്കുകള്‍ പ്രചോദനം നല്‍കുന്നുവെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 

ദുരന്ത സ്ഥലത്ത് ആദ്യം പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ സന്ദര്‍ശനം നടത്തിയിരുന്നു. പിന്നാലെയാണ് പ്രധാനമന്ത്രിയും ദുരന്തവിതച്ച തിരുവനന്തപുരത്തെ തീരപ്രദേശങ്ങളും കന്യാകുമാരിയും സന്ദര്‍ശിച്ചത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു.

 

നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തില്‍ എത്തിയിട്ടുണ്ട്.

 

 

 

Tags: