Skip to main content
Delhi

narendramodi jinping

ഹംബര്‍ഗില്‍ വച്ച് നടക്കുന്ന ജി 20 ഉച്ചകോടില്‍  നരേന്ദ്ര മോദി ഷി ജിന്‍പിങ് കൂടിക്കാഴ്ച നടക്കില്ലെന്ന് ചൈന അറിയിച്ചിരുന്നു.എന്നാല്‍ അത്തരത്തിലൊരുയോഗം തീരുമാനിച്ചിട്ടില്ലെന്ന് ഇന്ത്യ അറിയിച്ചു. അതിര്‍ത്തിയില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് പ്രധാനമന്ത്രി മോദിയെ കാണില്ലെന്ന് അറിയിച്ചത്.

ഉച്ചകോടിക്കിടെ ഇന്ത്യചൈന ഉഭയകക്ഷി യോഗം തീരുമാനിച്ചിട്ടില്ലെന്ന് മുതിര്‍ന്ന വിദേശകാര്യ വകുപ്പാണ് പറഞ്ഞത്. ജി 20 ഉച്ചകോടി നടക്കുന്ന സ്ഥലത്ത് ഇന്ത്യയും ചൈനയും ഉള്‍പ്പെട്ട ബ്രിക്‌സ് രാജ്യങ്ങളുടെ യോഗം ചേരുന്നുണ്ട്. അതിന് പുറമെ അര്‍ജന്റീന, കാനഡ, ഇറ്റലി, ജപ്പാന്‍, മെക്‌സിക്കോ, ബ്രിട്ടന്‍, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളുടെ നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തും.

പ്രധാന മന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ ഇസ്രായേല്‍ സന്ദര്‍ശനത്തിലാണ്. അവിടെ നിന്നു ജി 20 ഉച്ചകോടിക്ക് വേണ്ടി ഹംബര്‍ഗിലേക്ക് പോകും. ഈ ഉച്ചകോടിക്കിടെ മോദി ജിന്‍പിങ് ചര്‍ച്ച നടക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനിടെയാണ് ഈ യോഗം റദ്ദാക്കിയെന്ന് ചൈന അറിയിച്ചത്.