അടവുകള്‍ പതിനെട്ടാണ്. അതറിഞ്ഞുകൊണ്ടാണോ സംസ്ഥാന മന്ത്രിസഭ കൊച്ചിയില്‍ പ്രധാനമന്ത്രി മോദിയെ കണ്ടപ്പോള്‍ സംസ്ഥാനത്തിന്റെ 18 ആവശ്യങ്ങളടങ്ങിയ നിവേദനം നല്കിയതെന്നറിയില്ല. എന്തായാലും മോദിക്ക് പതിനട്ടടവുകളും നല്ല വശമുണ്ടെന്നാണ് കരുതപ്പെടുന്നത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് രാഷ്ട്രപതി സ്ഥാനാര്‍ഥിത്വത്തിലും പ്രകടമായത്. മെട്രോ ഉദ്ഘാടനത്തിനു ശേഷമാണ് അദ്ദേഹം സംസ്ഥാന മന്ത്രിസഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്.
മോദിയുടെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിന്റെ ഗൃഹപാഠനൈപുണ്യമാണ്. അതില്‍ അദ്ദേഹം ചെറുത്, വലുത് എന്നിങ്ങനെ തരം തിരിക്കാറില്ല. അതിനാല്‍ മര്‍മ്മം അദ്ദേഹത്തിനു നല്ല പിടിയാണ്. മെട്രോ ഉദ്ഘാനവേളയിലും അദ്ദേഹം ചില മര്‍മ്മപ്രയോഗങ്ങള്‍ നടത്തി. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ രാഷ്ട്രീയത്തിന്റെ ചെറു ലാഞ്ചന പോലും വരാതെ നോക്കാനും അദ്ദേഹം ശ്രദ്ധിച്ചു. മന്ത്രിസഭാംഗങ്ങളുമായുള്ള കൂടിക്കാഴ്ച അദ്ദേഹം തുടങ്ങിയത് ധനകാര്യമന്ത്രി ഡോ.തോമസ് ഐസക്കിനെ വാനോളം പുകഴ്ത്തിക്കൊണ്ടാണ്. ചരക്കു സേവന നികുതി(ജി എസ് ടി) നടപ്പിലാക്കുന്നതിനും രൂപം നല്‍കുന്നതിലും തോമസ് ഐസക് വഹിച്ച പങ്കും അദ്ദേഹം നല്കിയ സംഭവാനയും നിസ്തുലമാണൊണ് അദ്ദേഹം പറഞ്ഞത്. തോമസ് ഐസക്കിന്റെ ആ സംഭാവനകളില്‍ ചിലത് മോദി എടുത്തു പറയുകയും ചെയ്തു. ജി എസ് ടി മീറ്റിംഗുകളിലെല്ലാം മോദി പങ്കെടുത്തിരുന്നതുപോലെയാണ് അദ്ദേഹം തോമസ് ഐസക്കിനു മേല്‍ അഭിനന്ദനം ചൊരിഞ്ഞത്.
ലോട്ടറിയുടെ കാര്യത്തില്‍ കേരളത്തിന്റെ ആവശ്യേം അനുവദിക്കാന്‍ ബുദ്ധിമുട്ടുള്ളതായിരുെങ്കിലും ഡോ.ഐസക്കിന്റെ ജി.എസ.ടി യിലേക്കുള്ള സംഭാവനയെ കണക്കിലെടുത്ത് അംഗീകരിക്കുകയായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.നിവേദനത്തെക്കുറിച്ച് മന്ത്രിസഭാംഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്ന്പറഞ്ഞിട്ട് ഓര്‍മ്മിപ്പിച്ചു, ഇവിടെ വച്ച് ചര്‍ച്ച ചെയ്ത് സമയം കളയണ്ട കാര്യമില്ല ഡോ.ഐസക്ക് ദില്ലിക്കുവരുമ്പോള് ഇതു കൊടുത്തയച്ചാല്‍ മതി വേണ്ടതെല്ലാം ചെയ്യാമെന്ന്.
മോദിക്ക് നന്നായി അറിയാം മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തെ അനുകൂലിക്കുവര്ക്കും ഡോ.ഐസക്കിനെ കാണുതും കേള്ക്കുതും ചതുര്‍ഥിയാണെന്ന്. മാത്രവുമല്ല ഐസക്കിനെ പരമാവധി അപ്രധാനമാക്കുതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ടെന്ന്. അതിനാല്‍ സംസ്ഥാന മന്ത്രിസഭയില്‍ തന്റേതായ വൈദഗ്ധ്യം പ്രകടിപ്പിക്കാനോ നിര്‍ദ്ദേശങ്ങള്‍ അനായാസം നടപ്പാക്കാനോ കഴിയാതെ ഐസക് നന്നായി ശ്വാസം മുട്ടുന്നുണ്ട്. ഹാര്‍വാഡ് പ്രൊഫസര്‍. ഡോ.ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രി തന്റെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചതില്‍ ഐസക് തന്റെ വിയോജിപ്പ് വെളിവാക്കിയിട്ടുള്ളതുമാണ്. നോട്ടു നിരോധനത്തെ ഇന്ത്യയില്‍ ഒരുപക്ഷേ കേട്ട ഉടനെ തള്ളിപ്പറഞ്ഞതും ഐസക്കാണ്. ചരിത്രപരവും ധീരവുമായ നടപടിയായിട്ടാണ് ഗീതാ ഗോപിനാഥ് മോദിയുടെ നോട്ടു നിരോധനത്തെ വിലയിരുത്തിയത്.
നോട്ടു നിരോധനത്തിനു പിന്നാലെ ഐസക് അതിനെ വിമര്‍ശിച്ചുകൊണ്ടു പുസ്തകവും എഴുതിക്കളഞ്ഞു.യഥാര്‍ഥത്തില്‍ സംസ്ഥാനത്ത് താന്‍ നേരിടുന്ന വിഷമവും ആ ഉദ്യമത്തില്‍ കാണാമായിരുന്നു. കാരണം മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദോഷ്ടാവ് പ്രശംസിച്ച നയത്തെിനെതിരെയാണ് ഐസക് പുസ്തക രചനവരെ നടത്തിക്കളഞ്ഞത്. അതില്‍ അടിഞ്ഞുകൂടിയ രോഷം മുഴുവന്‍ നോട്ടു നിരോധനക്കാലത്ത് ഐസക് പുറത്തെടുക്കുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം മോദിക്കുമറിയാം. പരസ്യമായി മുഖ്യമന്ത്രി പിണറായി വിജയനെ അംഗീകരിക്കുതിലും അതു വെളിപ്പെടുത്തുതിലും മോദി പിശുക്കു കാണിച്ചില്ല. പിണറായി വിജയനും മോദി സര്‍ക്കാരിന്റെ സംസ്ഥാന സര്‍ക്കാരിനോടുളള അനുകൂല സമീപനത്തെ തന്റെ മെട്രോ ഉദ്ഘാടനവേളയില്‍ എടുത്തു പറയുകയും ചെയ്തു. മുഖ്യമന്ത്രിയെ അതിന്റെ പേരില്‍ മോദി ആരാധാകനെന്ന് ട്രോളേഴ്സ് വിശേഷിപ്പിക്കുകയും ചെയ്തു. തൊട്ടുപിാലെയാണ് മന്ത്രിസഭയിലെ ഒറ്റയാനായ ഐസക്കിനെ മോദി പ്രശംസിച്ച് അദ്ദേഹത്തിന്റെ തല മച്ചിലിടിക്കുന്ന അവസ്ഥയിലാക്കിയത്. ആ പ്രശംസ കേട്ടുകൊണ്ടിരു പൊതുമരാമത്തു മന്ത്രി ജി.സുധാകരന്റെ മുഖം വല്ലാതെ വക്രിച്ചുപൊയെന്നാണ് അറിയുന്നത്.
മോദിയുടെ ഈ പ്രശംസ ഐസക്കിനെ അത്ഭുത സ്തബദ്നാക്കിയിരിക്കുകയാണ്. മോദിയുമായുള്ള ചര്‍ച്ച കഴിഞ്ഞയുടന്‍ ആ അതുഭുതം അദ്ദേഹം തന്റെ ഒരു സഹപ്രവര്‍ത്തകനുമായി പങ്കുവെച്ചു. ' മോദി ആള് ഭയങ്കരന്‍ തന്നെ. ഒരൊറ്റ ജി എസ് ടി മീറ്റിംഗില്‍ പോലും മോദി പങ്കെടുത്തിരുില്ല. എന്നാല്‍ താന്‍ എടുത്ത നിലപാടും അവിടെ പറഞ്ഞ കാര്യങ്ങളുമെല്ലാം അദ്ദേഹം അതേ രീതിയില്‍ അറിയുന്നുണ്ടായിരുന്നു എന്നിപ്പോഴാണ് മനസ്സിലായത്.മീറ്റിംഗുകളിലെല്ലാം പങ്കെടുത്തതുപോലെ.അപാരം. ലോട്ടറിയുടെ കാര്യത്തില്‍ യഥാര്‍ഥത്തില്‍ നമ്മുടെ ആവശ്യം യുക്തിപൂര്‍വ്വമായി ചിന്തിച്ചാല്‍ അനുവദിക്കാന്‍ പാടില്ലാത്തതാണ്. ഞാന്‍ പോലും ഞെട്ടിപ്പോയി അതനുവദിച്ചപ്പോള്' അങ്ങനെ ഐസക് മോദിയുടെ ആരാധകനായി മാറി. താന്‍ മോദിയുടെ ആരാധകനായി മാറി എുളള കാര്യം പുറമേ അദ്ദേഹം സമ്മതിക്കില്ലെങ്കിലും. കേന്ദ്രത്തിന്റേത് അനുകൂല സമീപനമാണെന്നുള്ള പിണറായി വിജയന്റെ അഭിപ്രായത്തോട് പരസ്യമായി എതിര് പറയാന്‍ പറ്റാത്ത അവസ്ഥയിലെങ്കിലുമായിട്ടുണ്ട് എന്നുള്ളത് പരമാര്‍ഥമാണ്.