ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ബി.ജെ.പിക്ക് ദേശീയ തിരഞ്ഞെടുപ്പ് പ്രചരണ സമിതിയുണ്ടാവില്ല. തിങ്കളാഴ്ച ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് ബി.ജെ.പി ഇക്കാര്യം വ്യക്തമാക്കിയത്.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി മഹാരാഷ്ട്രയില്‍ ബി.ജെ.പി നേതാക്കളെ സന്ദര്‍ശിച്ചു. എന്നാല്‍ പാര്‍ട്ടിയില്‍ മോഡിയുടെ എതിര്‍ചേരിയിലെന്ന് കരുതപ്പെടുന്ന മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ അഭാവം ശ്രദ്ധേയമായി.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കില്ലെന്ന് ബി.ജെ.പി ഉറപ്പു നല്‍കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.