മോഡി കോണ്‍ഗ്രസ്സിന് അവഗണിക്കാനാവാത്ത വെല്ലുവിളി: ചിദംബരം

Mon, 11-11-2013 01:26:00 PM ;
ന്യൂഡൽഹി

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡി കോണ്‍ഗ്രസിന്‌ വലിയ വെല്ലുവിളി തന്നെയാണെന്ന്‌ ധനമന്ത്രി പി ചിദംബരം. രാഷ്‌ട്രീയപാര്‍ട്ടി എന്ന നിലയില്‍ തങ്ങള്‍ അക്കാര്യം അവഗണിക്കുന്നില്ലെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. ഗോവയില്‍ നടക്കുന്ന ‘തിങ്ക്‌ഫെസ്റ്റ് ഇവന്റിലെ’ സമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

നടപ്പിലാക്കാനാവാത്ത തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടത്തുന്ന മോഡി യഥാര്‍ത്ഥ കാര്യങ്ങള്‍ ഇതുവരെ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിന്റെ ഭാഗമായി മോഡി നടത്തുന്ന പ്രസംഗങ്ങളെല്ലാം തന്നെ അവ്യക്തമാനെന്നും ചിദംബരം പറഞ്ഞു.

 

അടുത്ത തെരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ പാര്‍ട്ടിയേയും സര്‍ക്കാരിനേയും രാഹുല്‍ഗാന്ധി നയിക്കും. യുവജനതക്ക് അധികാരം കൈമാറേണ്ട സമയമായി. സര്‍ക്കാരിന്റെ ഭാഗമാകാന്‍ കഴിവുള്ള നിരവധി യുവാക്കള്‍ ഇപ്പോഴുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: