രാജ്യത്ത് പെട്രോള്, ഡീസല് വില വര്ദ്ധിച്ചു
രാജ്യത്ത് പെട്രോള്, ഡീസല് വില വര്ദ്ധിച്ചു.ആറു ദിവസത്തിനിടെ പെട്രോൾവില ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയും വർധിച്ചു.ഇതോടെ കൊച്ചി നഗരത്തിൽ ഒരു ലീറ്റർ പെട്രോളിന്റെ വില 83.76 രൂപയായി ഉയർന്നു
മരട് ഫ്ലാറ്റ്; ചീഫ് സെക്രട്ടറി സുപ്രിം കോടതിയിൽ ഹാജരാകും
ഈ മാസം ഇരുപതിനകം ഫ്ലാറ്റ് സമുച്ചയങ്ങള് പൊളിച്ച് നീക്കി ഇന്ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരാവണം എന്നാതായിരുന്നു സുപ്രിം കോടതിയുടെ അന്ത്യശാസനം.അതിനാല് തന്നെ സുപ്രിം കോടതിയിൽ ഇന്ന് ചീഫ് സെക്രട്ടറി ഹാജരാവുമ്പോൾ ഒരേ സമയം ആശങ്കയിലും പ്രതീക്ഷയിലുമാണ് ഫ്ലാറ്റുടമകൾ.
ചന്ദ്രബാബു നായിഡു വീട്ടുതടങ്കലിൽ
തടങ്കൽ എപ്പോൾ അവസാനിക്കുന്നുവോ അപ്പോൾ ചലോ ആത്മകുർ റാലിയുമായി മുന്നോട്ടുപോകുമെന്ന് ചന്ദ്രബാബു നായിഡു ആവർത്തിച്ചു.
പി ചിദംബരം നൽകിയ ജാമ്യാപേക്ഷ ഡൽഹി ഹൈകോടതി ഇന്ന് പരിഗണിക്കും.
ഐ.എൻ.എക്സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട സി.ബി.ഐ കേസിൽ പി ചിദംബരം നൽകിയ ജാമ്യാപേക്ഷ ഡൽഹി ഹൈകോടതി ഇന്ന് പരിഗണിക്കും. കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിനെ ചോദ്യം ചെയ്തും ചിദംബരം ഹൈകോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.
ഡൽഹി ഹൈകോടതിയിലെ ജസ്റ്റിസ് സുരേഷ് കുമാർ കൈറ്റ് ആണ് ചിദംബരത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഇതിനിടെ ഐ.എൻ.എക്സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട് ചിദംബരത്തിനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണം എന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യംവും ഡൽഹിയിലെ റോസ് അവന്യൂ കോടതി പരിഗണിക്കും.
കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം കുട്ടിക്കടത്തല്ലെന്ന് ബിഹാര് സര്ക്കാരിന്റെ സത്യവാങ്മൂലം
കേരള സര്ക്കാറിന്റെ വാദങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കുന്നതാണ് സുപ്രിംകോടതിയില് ബിഹാര് നല്കിയ സത്യവാങ്മൂലം.
കേരള കോണ്ഗ്രസിനുള്ളിലെ പ്രശ്നങ്ങള് അവസാനിച്ചെന്ന് യു.ഡി.എഫ് കണ്വീനര്
കേരള കോണ്ഗ്രസില് ജോസ് വിഭാഗവും ജോസഫ് വിഭാഗവും തമ്മിലുണ്ടായ പ്രശ്നങ്ങള് അവസാനിച്ചെന്ന് യു.ഡി.എഫ് കണ്വീനര് ബെന്നി ബെഹനാന്
ഷെഹ്ല റാഷിദിന്റെ അറസ്റ്റ് കോടതി തടഞ്ഞു
ആര്ട്ടിക്കിള് 370 റദ്ദാക്കിയതിന് പിന്നാലെ ഏര്പ്പെടുത്തിയ നിയന്ത്രണങ്ങള്ക്കിടെ ജമ്മു കശ്മീരില് സൈന്യം മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന ഷെഹ്ല റാഷിദിന്റെ ട്വീറ്റുകളിലാണ് കേസ്