Skip to main content

Malayalam Film, Premam

തീയറ്ററുകളില്‍ തരംഗം സൃഷ്ടിക്കുകയാണ് അല്ഫോന്‍സ്പുത്രന്‍-നിവിന്‍ പോളി കൂടുകെട്ടിന്‍റെ ‘പ്രേമം’. പുതുമകള്‍ ഒന്നും അവകാശപെടനില്ലാത്ത ഒരുകഥാംശത്തെ അടര്‍ത്തിയെടുത്ത് അത്യധികം ആസ്വാദ്യകരമായ ഒരു സിനിമ ആക്കുവാന്‍ നിവിന്‍/അല്ഫോന്‍സ് കൂടുകെട്ടിനു കഴിഞ്ഞു. ക്ലാസ്സ്മേറ്സിനു ശേഷം ഗ്രിഹാതുവരത്വം ഉള്‍കൊള്ളിള്ളിച്ച്കൊണ്ടുള്ള ഒരു പ്രണയ ചിത്രമാണ് പ്രേമം. യുവ നടന്മാരിലെ പ്രതീക്ഷയായ നിവിന്റെ അഭിനയമികവ് ഈ സിനിമയില്‍ അളവില്ലാതെ ഉപയോഗിപ്പെട്ടിരിക്കുന്നു.

നിവിന്‍ അവതരിപ്പിക്കുന്ന ജോര്‍ജ് എന്ന കഥാപാത്രത്തിന്റെജീവിതത്തിലെ മുന്ന്അധ്യായങ്ങളാണ് ഈ സിനിമ. സ്കൂള്‍ കാലത്തെമേരിയും, കൌമാര കാലത്തെ മലരും, ഒടുവില്‍യ്യവനകാലത്തെസെലിനും ആണ് ജോര്‍ജ് പ്രേമിക്കുന്ന നായികമാര്‍.ഈ 3 നായികാ വേഷങ്ങളും 3 പുതുമുഖ നടിമാരാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇവരില്‍ മലരിനെഅവതരിപ്പിച്ച സായിപല്ലവി പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു. സാധാരണ പുതുമുഖ നടിമാരില്‍ കണ്ടു വരുന്ന പരിച്ചയകുറവോ, പരിഭ്രമമോ ഒന്നും സായിയെ ബാധിച്ചതായികാണാന്‍ കഴിഞ്ഞില്ല. സംഭാഷണ രീതികളും ശബ്ദക്രമീകരണങ്ങളും എടുത്തു പറയേണ്ടിയിരിക്കുന്നു. മറ്റു 2 പേരും അവരവരുടെ റോളുകള്‍ തന്മയത്വത്തോട് കു‌ടി അവതരിപ്പിച്ചിരുക്കുന്നു. നേരം സംവിധാനം ചെയ്ത അല്ഫോന്‍സ് പുത്രന്‍ അതെ പാതയിലുടെയാണ് പ്രേമവും സംവിധാനം ചെയ്തിരിക്കുന്നത്. സാന്ദര്‍ഭിക നര്‍മ്മം ആണ്ഈ സിനിമയുടെ ആദ്യ പകതിയുടെ നട്ടെല്ല്. അതിനു, നിവിന്റെ സുഹൃത്തുക്കളെ അവതരിപ്പിച്ച ശബരിഷിനും കൃഷ്ണ ശങ്കറിനുമാണ് മുഴുവന്‍ മാര്‍ക്കും നല്‍കേണ്ടത്. ഗസ്റ്റ് റോളുകള്‍ ചെയ്ത വിനയ് ഫോര്‍ട്ട്‌, രണ്‍ജിപണിക്കര്‍സൌബിന്‍ എന്നിവര്‍ ചെറുതെങ്കിലും അവരവരുടെ റോളുകള്‍ ഭംഗിയാക്കി. വിനയക്ക് കോമഡിയും വഴങ്ങുമെന്ന് തെളിയിചിരിക്കുന്നു. രണ്ടെമുക്കാല്‍ മണിക്കൂറുള്ള സിനിമാ, ഇടവേളക്ക്ശേഷം കുറച്ചുസീരിയെസ്സ് ടോണിലേക്ക് കടക്കുന്നു .

സംവിധാനം, രചന, എഡിറ്റിങ്ങ് എന്നി 3 കര്‍ത്തവ്യങ്ങള്‍ക്ക് പുറമേ ചെറുത് എന്നാല്‍ പ്രാധാന്യമുള്ള ഒരു വേഷവും അല്ഫോന്‍സെ പുത്രന്‍ ഈ സിനിമയില്‍ ചെയ്തിട്ടുണ്ട്. ആനന്ദ്‌ ചന്ദ്രന്റെ ഛായഗ്രഹണം അതിമനോഹരമായിരിക്കുന്നു. രാജേഷ് മുരുകെശന്റ്റെ പാട്ടുകള്‍ ചെവികള്‍ക്ക് മാത്രമല്ല, കണ്ണുകള്‍ക്കും സംഗീതമാക്കാന്‍ അദേഹത്തിന് കഴിഞ്ഞിരിക്കുന്നു. അതിമനോഹരമാണ് പ്രേമത്തിലെ പാടുകള്‍. ”മലരെയും” “ആലുവ പുഴയും” എടുത്തു പറയേണ്ടവയാണ്

യുവത്വത്തിന്‍റെയും കൂട്ടായ്മയുടെയും ആഘോഷമാണ്‘പ്രേമം’- സിനിമയിലും, പുറത്തും. ഒരു സിനിമയുടെ വിജയം, അത് കാണുന്ന വ്യക്തിക്ക് എത്ര മാത്രം സിനിമയോടുഇഴുകിച്ചേരാന്‍ കഴിയും എന്നുള്ളത് ഒരു വലിയ ഘടകമാണ്. അല്ലെങ്ങില്‍ അതിലെ നടിനടന്മാര്‍ ആ സിനിമ കഥയെ അവതരപ്പിച്ച് വിശ്വസിനീയം ആക്കുന്നതിലിരിക്കും. ഇത രണ്ടും ഈ സിനിമയില്‍ സംനയിപ്പിചിരിക്കുന്നു. സംവിധാനവും അഭിനയും ഗോ ഹാന്‍ഡ്‌ ഇന്‍ ഹാന്‍ഡ്‌. മൊബൈല്‍ ഫോണുകള്‍ക്ക് മുന്‍പുള്ള പ്രണയവും, പ്രൊഫഷണല്‍കോളെജുകള്‍ക്ക് മുന്‍പുള്ള കോളേജ് സൌഹൃദങ്ങളുമൊക്കെ പുതുമയോടും ജീവനോടുകൂടിയുംഅവതരിപ്പിക്കാന്‍ സംവിധായകാനും അഭിനേതാക്കളക്കും കഴിഞ്ഞു എന്നെതിന്‍റെ തെളിവാണ് ഈ സിനിമ 4 നാളുകള്‍ കൊണ്ട് 6 കോടി നേടിയത്. ഈ വര്‍ഷത്തിന്‍റെ 6 മാസം കഴിഞ്ഞിട്ടും, ഇതുവരെ ഒരുദൃശ്യമോ ബാംഗ്ലൂര്‍ഡെയ്സ്സൊ നല്കാന്‍ കഴിയാഞ്ഞ മലയാള സിനിമെയക്ക്‌ കാലവര്‍ഷകുളിരേകിക്കൊണ്ട് പെയ്തിറങ്ങിയിരിക്കുകയാണ്പ്രേമം