യൂനുസ് രാജിക്ക് ഒരുങ്ങുന്നു ബംഗ്ലാദേശ് വീണ്ടും കലാപത്തിലേക്ക്

ബംഗ്ലാദേശ് ഇടക്കാല സർക്കാരിൻറെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് രാജിക്കൊരുങ്ങുന്നു. പട്ടാള മേധാവി വാക്കർ ഉസ്മാനുമായി മുഹമ്മദ് യൂനിസ് അസ്വാരസ്ഥ്യത്തിലായിട്ട് ഏറെ നാളായി.
ബംഗ്ലാദേശിന് മുന്നോട്ടു പോകണമെങ്കിൽ ഉടനടി തെരഞ്ഞെടുപ്പ് നടത്തണം എന്നാണ് ഉസ്മാന്റെ നിലപാട്.വരുന്ന ഡിസംബറിൽ തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് ആവശ്യത്തിൽ അദ്ദേഹം ഉറച്ചുനിൽക്കുന്നു.
ഷെയ്ക്ക് ഹസീനയെ സ്ഥാനഭ്രഷ്ടമാക്കിയ വിദ്യാർഥി നേതാക്കളും ഇപ്പോൾ മുഹമ്മദ് യൂനുസിനെതിരെ തിരിഞ്ഞിരിക്കുകയാണ്. പുതുതായി രൂപം കൊള്ളൂന്ന അന്തരീക്ഷം ബംഗ്ലാദേശിനെ വീണ്ടും ഒരു കലാപത്തിലേക്ക് തള്ളിയിടുന്നു എന്നാണ് റിപ്പോർട്ടുകൾ. മുഹമ്മദേ യൂനുസിന് ഒട്ടുംതന്നെ തന്നിൽ ഏൽപ്പിക്കപ്പെട്ട ദൗത്യം നിറവേറ്റാൻ ആയില്ല. അദ്ദേഹം ബംഗ്ലാദേശിലെ ആഭ്യന്തര അവസ്ഥ ശരിയാക്കുന്നതിൽ ശ്രദ്ധിക്കുന്നതിന് പകരം ഇന്ത്യാ വിരുദ്ധ വികാരം ആളിക്കത്തിക്കുന്നതിൽ ആണ് ഊന്നൽ നൽകിയിരുന്നത്. അസ്വസ്ഥമായ ബംഗ്ലാദേശിന്റെ ആഭ്യന്തരാവസ്ഥയിൽ നിന്നുകൊണ്ട് ചൈനയുമായി പുതിയ കരാറുകളിൽ ഏർപ്പെടുകയും ചെയ്തു. അതും ഇന്ത്യയെ പ്രകോപിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു. ഇതിനുപുറമേ ഓപ്പറേഷൻ സിന്ദൂറിനു ശേഷം ഇന്ത്യ ബംഗ്ലാദേശിൽ നിന്നുള്ള ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തിയത് ബംഗ്ലാദേശിന് കനത്ത തിരിച്ചടിയായി. അവരുടെ മുഖ്യ കയറ്റുമതി യായ റെഡി മെയ്ഡ് വസ്ത്രങ്ങൾ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നു. പുതിയ കമ്പോളം കണ്ടെത്താനും കഴിയുന്നില്ല. ആകെ തകർന്നടിഞ്ഞു നിൽക്കുന്ന ബംഗ്ലാദേശിൻ്റെ മുഖ്യ സാമ്പത്തിക സ്രോതസായ ഈ മേഖലയും കടുത്ത പ്രതിസന്ധിയിൽ ആയതാണ് ആഭ്യന്തരമായി യൂനുസിന്റെ നില ഇത്രയധികം പരിങ്ങലിലാകാൻ കാരണം . താൻ രാജിക്ക് സന്നദ്ധനാണെന്ന് യൂനുസ് അറിയിച്ചതായി അദ്ദേഹത്തെ സന്ദർശിച്ച വിദ്യാർഥി നേതാക്കളും വെളിപ്പെടുത്തിയിട്ടു