ഹാർവാർഡ് വിലക്ക് ട്രംപ് ലോകത്തിന് അവസരം ഒരുക്കുന്നു

ഹാർവാർഡ് സർവകലാശാലയിലേക്ക് വിദേശ വിദ്യാർത്ഥികൾക്ക് വിലക്കേർപ്പെടുത്തി കൊണ്ടുള്ളതാണ് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ പുതിയ തീരുമാനം. നിലവിൽ അവിടെ പഠിക്കുന്ന 6400 വിദേശവിദ്യാർഥികൾ വേറെ സർവകലാശാലകൾ നോക്കിക്കൊള്ളാനും ഉത്തരവിട്ടിട്ടുണ്ട്.
ലോകത്തിലെ മുന്തിയ സർവകലാശാല എന്ന നിലയിൽ വിദ്യാർത്ഥികളുടെ സ്വപ്ന ലക്ഷ്യമാണ് ഹാർവാർഡ്. ഹാർവാർഡിലൂടെ കടത്തിവിട്ട വീക്ഷണം അമേരിക്കയുടെയും വികസിത രാജ്യങ്ങളുടെയും കമ്പോളം ഉറപ്പിക്കുന്നത് നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ അതിൻറെ ദുരന്തം ഇപ്പോഴും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. തദ്ദേശീയമായ പല നൈപുണ്യങ്ങളും അറിവുകളും ഇതിലൂടെ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്.
ട്രംപിന്റെ ഈ തീരുമാനം പ്രത്യക്ഷത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അസൗകര്യം എന്ന് തോന്നുമെങ്കിലും ഭാവിയിൽ അനുഗ്രഹമായി മാറും. ഇന്നത്തെ സാങ്കേതിക വിദ്യയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ യോഗ്യത പോലും മാനദണ്ഡം ആകാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. തദ്ദേശീയമായ കഴിവുകളെയും അറിവുകളെയും പുത്തൻ സാങ്കേതിക വിദ്യയുമായി വിളക്ക് ചേർത്ത് മുന്നേറാവുന്ന ലോക സാഹചര്യമാണ് ഇന്നുള്ളത്. അത് സ്വയം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നതിന് സമയം വേണ്ടിവരും. എന്നാൽ ട്രംപ് ഫലത്തിൽ മറ്റു രാഷ്ട്രങ്ങളെ ആ രീതിയിൽ ചിന്തിക്കുന്നതിലേക്ക് നയിക്കുന്നു എന്നത് യാഥാർത്ഥ്യം.
മാറുന്ന ഈ സാഹചര്യം കണക്കിലെടുത്ത് അത് സർക്കാരുകൾ വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ വരുത്തേണ്ട അടിയന്തര ഘട്ടമാണിത്. അത്തരം മാറ്റങ്ങൾ ഉണ്ടാകുമ്പോൾ പരമ്പരാഗത ശൈലികളിൽ നിന്നും വ്യത്യസ്തമായി കഴിവിനെ പ്രോത്സാഹിപ്പിക്കുകയും അതിന് ഏറ്റവും നന്നായി മികവുറ്റ് ആക്കുന്നതിനുമുള്ള സമീപനങ്ങളാണ് ആവിഷ്കരിക്കേണ്ടത്