Skip to main content
കോട്ടക്കല്‍

പ്രഭാഷകനും മുസ്ലീം ലീഗ് നേതാവും ആയ എം.പി അബ്ദുസമദ് സമദാനി എം.എല്‍.എക്ക് കത്തിക്കുത്തേറ്റു. പള്ളി പ്രശ്‌നത്തെത്തുടര്‍ന്ന് രണ്ട് കുടുംബങ്ങള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കം പരിഹരിക്കാനുള്ള ശ്രമത്തനിടെയാണ് കുത്തേറ്റത്. മൂക്കിന് അല്‍പം മുകളിലായാണ് കുത്തേറ്റത്. കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് സമദാനി ഇപ്പോള്‍.

 

കോട്ടക്കലിനടുത്ത് കുറ്റിപ്പുറത്തെ സമദാനിയുടെ വീട്ടില്‍ വച്ചാണ് സംഭവം നടന്നത്. ചര്‍ച്ചക്ക് ശേഷം രണ്ട് കൂട്ടരും പിരിഞ്ഞ് പോയെങ്കിലും ഒരാള്‍ മടങ്ങിയെത്തി കത്തികൊണ്ട് കുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

Tags