Skip to main content

ശ്രീനഗർ ആക്രമണം പിന്നിൽ പാകിസ്ഥാൻ ; ശക്തമായ തിരിച്ചടി ഉറപ്പ്

Glint Staff
Pehalgam Attack
Glint Staff

ശ്രീനഗറിലെ പഹൽഗാമിൽ 25ലേറെ വിനോദ സഞ്ചാരികളെ ഭീകരർ വെടിവെച്ചു കൊന്നത് പാകിസ്ഥാൻ്റെ അതിസൂക്ഷ്മമായ ആസൂത്രണത്തിൻ്റെ തെളിവ് . ഏതാനും ദിവസം മുൻപ് പാകിസ്ഥാൻ പട്ടാള മേധാവി അസിം മുനീർ നടത്തിയ പ്രകോപന പ്രസംഗം ഈ ആക്രമത്തിൻ്റെ മുന്നോടിയായിരുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും വ്യത്യസ്ത ജനതയാണെന്നും കാശ്മീർ ജനത തങ്ങളുടെ സഹോദരങ്ങളാണെന്നും അവരോടൊപ്പം തങ്ങൾ എന്നുമുണ്ടാകുമെന്നുമാണ് അസിം മുനീർ പറഞ്ഞത്. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലും ഖൈബർ പക്തൂൻക്വായിലും നടക്കുന്ന ഭീകര പ്രവർത്തനങ്ങളുടെ പിന്നിൽ ഇന്ത്യയാണെന്നും ഇന്ത്യാവിരുദ്ധ വികാരം ആളിക്കത്തിച്ചുകൊണ്ട് മുനീർ ആക്ഷേപമുയർത്തി.
      സാധാരണ നിലയിലേക്ക് മടങ്ങിയ കശ്മീരിൽ വിനോദസഞ്ചാരത്തിൻ്റെ തുടക്കത്തിലാണ് ഈ ആക്രമണം. ഏതാണ്ട് പഴയ രീതിയിൽ വിനോദസഞ്ചാരികൾ വന്നു തുടങ്ങിയിരുന്നു. ആദ്യമായാണ് കാശ്മീരിൽ വിനോദസഞാരികൾക്കു നേരേ ആക്രമണമുണ്ടാകുന്നത്. തദ്ദേശവാസികൾ തങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്തി വരികയുമായിരുന്നു.
       അമേരിക്കൻ വൈസ് പ്രസിഡണ്ട് ഇന്ത്യയിൽ സന്ദർശനം നടത്തുന്ന വേള. അതേ പോലെ അത്യാവേശപൂർവ്വം സ്വീകരണമേറ്റുവാങ്ങി ഇന്ത്യൻ പ്രധാനമന്ത്രി നരേനദ്ര മോദി സൗദി അറേബ്യയിൽ എത്തിയ നേരം . എല്ലാറ്റിനുമുപരി അമർനാഥ് യാത്ര തുടങ്ങാൻ ഏതാനും ആഴ്ചകൾ മാത്രം ബാക്കിയുള്ള സമയം. ആഭ്യന്തരമായും അന്താരാഷ്ട്രതലത്തിലും ഇത്രയും തന്ത്രപ്രധാന സമയം. അതുപോലെ സംസ്ഥാനത്തിൻ്റെ വരുമാനത്തെ വീണ്ടും തളർത്താൻ പര്യാപ്തമായ തന്ത്രപ്രാധാന്യ സ്ഥലവും . കൊലചെയ്യപ്പെട്ടത് വിനോദസഞ്ചാരികളും . ഈ ബഹുതലതന്ത്രപ്രാധാന്യ ആക്രമണം പാകിസ്ഥാൻ്റെ അതിസൂക്ഷ്മ ആസൂത്രണമാണത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
         എന്തായാലും ഈ നിഷ്ടൂര ആക്രമണത്തിന് ഇന്ത്യയുടെ ഭാഗത്തു നിന്ന് ശക്തമായ തിരിച്ചടിച്ചുണ്ടാകുമെന്ന് ഉറപ്പാണ്. വിവരമറിഞ്ഞ് അധികം കഴിയുന്നതിനു മുൻപ് ശ്രീനഗറിലേക്ക് പുറപ്പെടാനായി വിമാനത്തിൽ കയറുന്ന ആഭ്യന്തരമന്ത്രി അമിത്ഷായുടെ ശരീരഭാഷയും പ്രധാനമന്ത്രിയുടെ വാക്കുകളും ഈ ദിശയിലേക്കാണ് സൂചന നൽകുന്നത്.