പി.ഡി.പി-ബി.ജെ.പി സഖ്യം പിരിഞ്ഞതിനെ തുടര്‍ന്ന് ജമ്മു കാശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി. ഇത് സംബന്ധിച്ച ശുപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. സഖ്യം പിരിഞ്ഞതോടെ മെഹബൂബ മുഫ്തിയുടെ....
ജമ്മു കശ്മീരില്‍ പി.ഡി.പിയുമായുള്ള സഖ്യം ബി.ജെ.പി ഉപേക്ഷിച്ചു. ബി.ജെ.പിയുടെ ജനറല്‍ സെക്രട്ടറി റാം മാധവാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ബി.ജെ.പിയും പി.ഡി.പിയും ചേര്‍ന്ന് കാശ്മീരില്‍ സര്‍ക്കാര്‍ ഉണ്ടാക്കിയത്.
പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മദനിയെ വിമാനം കയറുന്നതില്‍ നിന്ന്‍ തടഞ്ഞ നടപടിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ നീക്കം ചെയ്യാനുള്ള പോലീസിന്റെ നീക്കം ചെറുത്തത് സംഘര്‍ഷത്തിനിടയാക്കി. എട്ടു ദിവസത്തേക്ക് ജാമ്യം ലഭിച്ച മദനിയെ ബംഗലൂരുവില്‍ ഇന്‍ഡിഗോ വിമാനക്കമ്പനി അധികൃതരാണ് വിമാനത്തില്‍ കയറുന്നത് തടഞ്ഞത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനലിന് മുന്നില്‍ നൂറുകണക്കിന് പി.ഡി.പി പ്രവര്‍ത്തകരാണ് തടിച്ചുകൂടിയത്. ഇന്‍ഡിഗോ ഓഫീസിന് നേരെയും അക്രമമുണ്ടായി.
രാജ്യത്തെ ഏറ്റവും രാഷ്ട്രീയ സംവേദനക്ഷമമായ സംസ്ഥാനത്ത് രാഷ്ട്രീയമായി വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ട് പാര്‍ട്ടികളാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒത്തുചേരുന്നത്.
തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പി.ഡി.പി സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും പ്രഖ്യാപിച്ചിട്ടുണ്ട്.