Skip to main content

ഡി.ജി.പി ഹേമചന്ദ്രന്‍ പറയുന്നത് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തെറ്റെന്നോ ?

 അന്വേഷണ സംഘത്തെ വയ്ക്കുമ്പോള്‍ അന്നത്തെ സര്‍ക്കറിനൊരു ലക്ഷ്യം ഉണ്ടായിരുന്നു, തങ്ങളുടെ താല്പര്യം രക്ഷിക്കുന്നവരായിരിക്കണം കേസ് അന്വേഷിക്കേണ്ടതെന്ന്‌. അതിനു വേണ്ടിത്തന്നെയാണ് സമൂഹത്തിന് വിശ്വാസമുള്ള എന്നാല്‍ തങ്ങളുടെ വരുതിക്ക് നില്‍ക്കുമെന്നുറപ്പുള്ള എ ഹേമചന്ദ്രനെ ചുമതലപ്പെടുത്തിയതും.ഇന്നത്തെ സര്‍ക്കാരിന്റെ ലക്ഷ്യവും അതുതന്നെ

സോളാര്‍ റിപ്പോര്‍ട്ട് : ആരോപണങ്ങള്‍ ഗുരുതരമെന്ന് വി.ഡി സതീശന്‍

ഗുരുതരമായ ആരോപണങ്ങളാണ് കോണ്‍ഗ്രസിനെതിരെ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുളളതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റും എം.എല്‍.എയുമായ വി.ഡി സതീശന്‍. ഈ വിഷയം വളരെ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്  കാണുന്നത്

സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും മുമ്പ് ആര്‍ക്കും നല്‍കില്ലെന്ന് എ.കെ ബാലന്‍

സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും മുമ്പ് ആര്‍ക്കും നല്‍കില്ലെന്ന് നിയമമന്ത്രി എകെ ബാലന്‍. എന്നാല്‍ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം കിട്ടിയില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് സമീപിക്കുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

സോളാര്‍ കമ്മീഷന്‍ നടപടി: ഒരു ദിവസം കൂടി സര്‍ക്കാരിന് കാത്തിരിക്കാമായിരുന്നു

ഇത് പ്രത്യക്ഷത്തില്‍ യു.ഡി.എഫിന് ദോഷം ചെയ്യുമെന്നു തോന്നുന്നുവെങ്കിലും, പരോക്ഷമായി  ഈ  ദിവസം നടപടി പ്രഖ്യാപിച്ചത് വെറുമൊരു രാഷ്ട്രീയ പ്രസ്താവന ലാഘവത്തോടെ നടത്തിയിട്ട് അന്വേഷണം നേരിടുന്നവര്‍ക്ക് പഴയ പടി തുടരാന്‍ അവസരമൊരുക്കിക്കൊടുക്കുന്നു.

 

സോളാര്‍ കേസ് : തന്നെ തളര്‍ത്താന്‍ നോക്കേണ്ടെന്ന് ഉമ്മന്‍ ചാണ്ടി

സോളാര്‍ കേസ് ഉയര്‍ത്തിക്കാട്ടി തന്നെ തളര്‍ത്താന്‍ ശ്രമിക്കേണ്ടെന്ന് ഉമ്മന്‍ ചാണ്ടി. ഇതുകൊണ്ടൊന്നും താന്‍ പിന്നോട്ടുപോകില്ലെന്നും ശക്തമായി തിരിച്ചുവരുമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു

സോളാര്‍ കേസില്‍ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കൂട്ടനടപടി

സോളാര്‍ തട്ടിപ്പുകേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കൂട്ടനടപടിയെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ അഴിമതി നിരോധന വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു

Subscribe to US