ഗുരുതരമായ ആരോപണങ്ങളാണ് കോണ്‍ഗ്രസിനെതിരെ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുളളതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റും എം.എല്‍.എയുമായ വി.ഡി സതീശന്‍. ഈ വിഷയം വളരെ ഗൗരവത്തോടെയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കാണുന്നത്. സോളാറുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായം കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പറയുമെന്നും യോഗം ഉടന്‍ വിളിച്ചുചേര്‍ക്കാന്‍ ആവശ്യപ്പെടുമെന്നും കെ.പി.സി.സി ആസ്ഥാത്തു നടത്തിയ പത്ര സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഹൈക്കമാന്റിന്റെ ഭാഗത്ത് നിന്ന് സോളാര്‍ കേസില്‍ പിന്തുണ കിട്ടിയെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ പറയുന്നതിനെ കുറിച്ച് തനിക്കറിയില്ലെന്നും സതീശന്‍ പറഞ്ഞു.സംസ്ഥാന സര്‍ക്കാര്‍ തങ്ങള്‍ക്ക് സ്വാഭാവിക നീതി നിഷേധിച്ചെന്നും സതീശന്‍ കുറ്റപ്പെടുത്തി. ഇത്രപ്രാധാന്യമുള്ള ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെങ്കില്‍ ഒരു ദിവസത്തെ പ്രത്യേക സമ്മേളനം വിളിച്ച് റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചുകൂടെയെന്നും അദ്ദേഹം ചോദിച്ചു.