സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കും മുമ്പ് ആര്‍ക്കും നല്‍കില്ലെന്ന് നിയമമന്ത്രി എകെ ബാലന്‍. എന്നാല്‍ സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം കിട്ടിയില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് സമീപിക്കുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.കൊച്ചിയില്‍ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുന്നതിനു മുമ്പ് അതിനു മുന്‍പ് പകര്‍പ്പ് ആര്‍ക്കും നല്‍കില്ല. ആരോപണ വിധേയര്‍ക്കു റിപ്പോര്‍ട്ട് നല്‍കണമെന്ന് ചട്ടമില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു.ഉമ്മന്‍ചാണ്ടി നിയമിച്ച കമ്മീഷനാണ് കേസ് അന്വേഷിച്ചത്. അദ്ദേഹം വച്ച ടേംസ് ഓഫ് റഫറന്‍സ് പ്രകാരമാണ് അന്വേഷണം നടന്നത്. അന്നത്തെ പ്രതിപക്ഷത്തിന്റെ ആരോപണം പോലും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നതാണെന്നും ബാലന്‍ പറഞ്ഞു.