Skip to main content
Ad Image

'ആണധികാര' മേമ്പൊടി പൂശരുത്, നടി ആക്രമിക്കപ്പെട്ടത് കൊടും കുറ്റകൃത്യം

         
കുററകൃത്യം വിജയിക്കുന്ന ദൃശ്യം സിനിമയുടെ വിജയം മലയാളിയുടെ മലിനപ്പെട്ട മനസ്സിന്റെ എടുത്തുകാണിക്കലായിരുന്നു. എന്നാല്‍ തീയറ്ററുകളില്‍ വിജയം കണ്ടതിന്റെ പേരില്‍ അത്  വിജയമാതൃകയായി. ക്രമേണ അതു വിജയത്തിലേക്കുള്ള വഴിയായി. ആ വഴി തന്നെയാണ് നടി ആക്രമിക്കപ്പെടുന്നതു പുറത്താകും വരെ വന്‍ വിജയമായി പലരും ചലച്ചിത്ര ലോകത്ത് തുടര്‍ന്നത്.

ശ്രീനിവാസന്റെ വാക്കുകള്‍ക്ക് കേരളം കാതോര്‍ക്കുന്നു; പത്രസമ്മേളനതിരക്കഥ സൂപ്പര്‍ താരങ്ങളുടെ?

എന്തായാലും ശ്രീനിവാസന്റെ മൗനം അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനു ശേഷം നടന്ന പത്ര സമ്മേളനത്തില്‍ സൂപ്പര്‍ സ്റ്റാറുകളായ മമ്മുട്ടിയും മോഹന്‍ലാലും പാലിച്ച മൗനത്തേക്കാള്‍ വാചാലമാണ്. അതിന്നര്‍ഥം മമ്മുട്ടിയുടെയും മോഹന്‍ലാലിന്റെയും മൗനം വാചാലമായിരുന്നു എന്നല്ല.

ജീവിതം ആസ്വദിക്കാൻ മാത്രമുള്ളതല്ലെന്ന് മോഹൻലാൽ പറയുമ്പോൾ

ജീവിതം ആസ്വദിക്കാൻ മാത്രമുള്ളതല്ല എന്ന്‍ മയക്കുമരുന്നുപയോഗിക്കുന്ന കൗമാരക്കാരനോടു പറയുമ്പോൾ അതിന്റെ പരോക്ഷ അർഥം ഉപബോധ മനസ്സുകളിൽ പോയി വീഴുന്നത് മയക്കുമരുന്നുപയോഗം ആസ്വാദ്യമാണെന്നുള്ളതാണ്.

ദേശീയ ചലച്ചിത്ര അവാര്‍ഡ്: മറാത്തി ചിത്രം കസാവ് മികച്ച ചിത്രം; സുരഭി മികച്ച നടി; മോഹന്‍ ലാലിന് പ്രത്യേക ജൂറി പുരസ്കാരം

2016-ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സുമിത്ര ഭാവെ, സുനില്‍ സുക്തങ്കര്‍ എന്നിവര്‍ സംവിധാനം ചെയ്ത മറാത്തി ചിത്രം കസാവ് ആണ് മികച്ച ചിത്രം. വെന്റിലേറ്റര്‍ എന്ന മറാത്തി ചിത്രം സംവിധാനം ചെയ്ത രാജേഷ് മപുസ്കര്‍ ആണ് മികച്ച സംവിധായകന്‍.

 

മിന്നാമിനുങ്ങ് എന്ന മലയാളം ചിത്രത്തിലൂടെ സുരഭി മികച്ച നടിയ്ക്കും ഹിന്ദി ചിത്രം റുസ്തമിലൂടെ അക്ഷയ് കുമാര്‍ മികച്ച നടനുമുള്ള പുരസ്കാരങ്ങള്‍ നേടി. നടന്‍ മോഹന്‍ ലാലിന് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജനത ഗ്യാരേജ്, പുലിമുരുകന്‍ എന്നീ ചിത്രങ്ങളിലെ അഭിനയം പരിഗണിച്ചാണ് പുരസ്കാരം.  

പുലിമുരുകൻ ടോമിച്ചന്റെ മാത്രം വിജയം

ബോക്‌സാപ്പീസ്സിൽ വൻ വിജയത്തിന്റെ കാര്യത്തിൽ പുലിയായ പുലിമുരുകൻ അൽപ്പം വ്യത്യസ്തത പ്രതീക്ഷിച്ചവരെ സംബന്ധിച്ചിടത്തോളം എലിമുരുകനായിപ്പോയി.

ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ ലാലിനെതിരെ വിജിലന്‍സ് ദ്രുതപരിശോധന

ആനക്കൊമ്പ് കൈവശം വെച്ച കേസില്‍ നടന്‍ മോഹന്‍ ലാലടക്കമുള്ളവര്‍ക്ക് എതിരെ ദ്രുതപരിശോധന നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഡിസംബർ 13 നകം റിപ്പോർട്ട്​ സമർപ്പിക്കാന്‍ വിജിലൻസ്​ ഡയറക്​ടറോട്​ കോടതി നിർദേശിച്ചിട്ടുണ്ട്. വനം വകുപ്പ് മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്​ണ​നെതിരെയും ആനക്കൊമ്പ്​ കൈമാറിയവർക്കെതിരെയും അന്വേഷണം നടത്താൻ​ കോടതി നിർദേശിച്ചിട്ടുണ്ട്​.

 

Subscribe to The Design of Every Day Thing
Ad Image