അമേരിക്കയ്ക്ക് പിന്നാലെ ഇസ്രായേലും യുനെസ്‌കോയില്‍ നിന്ന് പിന്മാറുന്നു
ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്‌കാരിക വിഭാഗമായ യുനെസ്‌കോയില്‍ നിന്ന് അമേരിക്കയ്ക്ക് പിന്നാലെ ഇസ്രായേലും പിന്മാറി. പലസ്തീന്‍ വിഷയത്തില്‍ യുനെസ്‌കോ ഇസ്രായേല്‍ വിരുദ്ധ സമീപനം പുലര്‍ത്തുന്നുവെന്നാരോപിച്ചാണ് പിന്മാറ്റം
മോദിക്ക് ഇസ്രായേലില്‍ വന്‍ സ്വീകരണം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിനു തുടക്കമായി. മൂന്നുദിസം നീണ്ടുനില്‍ക്കുന്നസന്ദര്‍ശനത്തെ ലോകരാഷ്ട്രങ്ങള്‍ വളരെ ശ്രദ്ധയോടെയാണ് കാണുന്നത്. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായാണ് ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്.
ഇസ്രയേല്‍: നെതന്യാഹു നാലാം വട്ടം അധികാരത്തിലേക്ക്
ഇസ്രയേലില്‍ ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി മുന്നില്. സര്‍ക്കാര്‍ രൂപീകരിക്കാനായാല്‍ നാലാം വട്ടമായിരിക്കും നെതന്യാഹു അധികാരത്തില്‍ എത്തുന്നത്.
ഇറാന്റെ ആണവ പദ്ധതി: ലോകരാജ്യങ്ങളുമായുള്ള ചര്‍ച്ച ജനീവയില്‍ ആരംഭിച്ചു
ആണവ പദ്ധതികള്‍ സംബന്ധിച്ച് ലോകരാജ്യങ്ങളുമായി ധാരണയിലത്തൊന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രിയും ആണവ വിഷയങ്ങളിലെ പ്രധാന മധ്യസ്ഥനുമായ ജവാദ് സാരിഫ്
ഇസ്രായേല്‍: നെതന്യാഹു മന്ത്രിസഭ രൂപീകരിക്കും
ടെല്‍അവീവ്: ഇസ്രായേലില്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പുതിയ മന്ത്രിസഭയെ നയിക്കും. നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി യേഷ് അതിഥ്, ഹാബായിത് ഹായെഹുദി പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി. മുന്‍ വിദേശകാര്യമന്ത്രി തിസിപി ലിവ്നിയുടെ മൂവ്മെന്‍റ് പാര്‍ട്ടിയുമായി ലിക്കുഡ് പാര്‍ട്ടി നേരത്തേ ധാരണയുണ്ടാക്കിയിരുന്നു. 120 അംഗ പാര്‍ലമെന്‍റിലേക്ക് ജനുവരി 22ന് നടന്ന തെരഞ്ഞെടുപ്പില്‍ ലിക്കുഡ് പാര്‍ട്ടിക്ക് 31 സീറ്റുകളാണ് ലഭിച്ചിരുന്നത്. യേഷ് അതിഥിന് 19 ഉം ഹാബായിതിന് 12 ഉം മൂവ്മെന്‍റ് ആറും അംഗങ്ങളുണ്ട്.