ഇറാന്റെ ആണവ പദ്ധതികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബ്രിട്ടനും ഫ്രാന്‍സും അടക്കമുള്ള ആറ് രാജ്യങ്ങള്‍ ജനീവയില്‍ യോഗം ആരംഭിച്ചു. ചര്‍ച്ച രണ്ടു ദിവസം നീണ്ടു നില്‍ക്കും. ആണവ പദ്ധതികള്‍ സംബന്ധിച്ച് ലോകരാജ്യങ്ങളുമായി ധാരണയിലത്തൊന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രിയും ആണവ വിഷയങ്ങളിലെ പ്രധാന മധ്യസ്ഥനുമായ ജവാദ് സാരിഫ് പറഞ്ഞു.
സൈനിക ഉപയോഗത്തിന് ആണവ പദ്ധതികള്‍ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് പശ്ചാത്യരാജ്യങ്ങള്‍ ഇറാനു മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തില്‍ അയവ് വരുത്തണമെന്ന വിഷയം യോഗത്തില്‍ ചര്‍ച്ച ചെയ്യും. എന്നാല്‍ ആണവ പദ്ധതികള്‍ ഊര്‍ജ ആവശ്യങ്ങള്‍ക്കു മാത്രമാണെന്ന് ഇറാന്‍റെ പുതിയ പ്രസിഡന്‍റ് ഹസന്‍ റൂഹാനി വ്യക്തമാക്കി. ഉപരോധം നേരിടുന്ന ഇറാന്‍ പ്രശ്ന പരിഹാരത്തിനായി യു.എസ് റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഇറാന്റെ ആണവ നയം വ്യക്തമാക്കി യു.എന്‍ സമ്മേളനത്തില്‍ റുഹാനി സംസാരിച്ചിരുന്നു. കൂടാതെ യു.എസ് പ്രസിഡന്‍റ് ബരാക്ഒബാമയുമായും റുഹാനി സംസാരിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് യു.എസ് പ്രസിഡന്‍റുമായി സംസാരിക്കാന്‍ ഇറാന്‍ തായാറായത്. എന്നാല്‍ ഇറാന്റെ നിലപാട ശരിയല്ലെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇറാനോട് മൃദുസമീപനം സ്വീകരിച്ചാല്‍ അത് ഏറ്റവും വലിയ തെറ്റാവുമെന്ന് നെതന്യാഹു വ്യക്തമാക്കി. ഇറാന്‍റെമേലുള്ള ഉപരോധം നീക്കരുതെന്ന് ബ്രിട്ടനോടും ഫ്രാന്‍സിനോടും നെതന്യാഹു കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.