Skip to main content

ടെല്‍അവീവ്: ഇസ്രായേലില്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പുതിയ മന്ത്രിസഭയെ നയിക്കും.  നെതന്യാഹുവിന്റെ  ലിക്കുഡ് പാര്‍ട്ടി യേഷ് അതിഥ്, ഹാബായിത് ഹായെഹുദി പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി. മുന്‍ വിദേശകാര്യമന്ത്രി തിസിപി ലിവ്നിയുടെ മൂവ്മെന്‍റ് പാര്‍ട്ടിയുമായി ലിക്കുഡ് പാര്‍ട്ടി നേരത്തേ ധാരണയുണ്ടാക്കിയിരുന്നു.  120 അംഗ പാര്‍ലമെന്‍റിലേക്ക് ജനുവരി 22ന് നടന്ന തെരഞ്ഞെടുപ്പില്‍ ലിക്കുഡ് പാര്‍ട്ടിക്ക് 31 സീറ്റുകളാണ് ലഭിച്ചിരുന്നത്. യേഷ് അതിഥിന്  19 ഉം ഹാബായിതിന് 12 ഉം  മൂവ്മെന്‍റ് ആറും അംഗങ്ങളുണ്ട്.  മാര്‍ച്ച് 20ന് ബറാക് ഒബാമ ഇസ്രായേല്‍ സന്ദര്‍ശിക്കുന്നതിനുമുമ്പ് പുതിയ മന്ത്രിസഭ അധികാരമേറ്റെടുത്തേക്കും.