അന്ധർക്ക് കാഴ്ച ഉപകരണവുമായി ഇലോൺ മസ്ക്
ജന്മനാ പോലും അന്ധരായവർക്ക് കാഴ്ച നൽകുന്ന ഉപകരണവുമായി ഇലോൺ മസ്കിന്റെ ന്യൂറാ ലിങ്ക്. ഈ ഉപകരണം മനുഷ്യരിൽ ഉപയോഗിക്കാൻ അമേരിക്കയുടെ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അംഗീകാരം നൽകിയതായി ഇലോൺ മസ്ക് തന്നെയാണ് എക്സ് ലൂടെ അറിയിച്ചത്.ജന്മനാ അന്ധരായവർക്കും വിഷ്വൽ കോർടെക്സിന് തകരാറില്ലെങ്കിൽ സാധാരണ മനുഷ്യരെപ്പോലെ കാഴ്ചകൾ കാണാൻ ഈ ഉപകരണത്തിലൂടെ സാധ്യമാകും.
കണ്ണുകൾ ശേഖരിക്കുന്ന വിവരങ്ങൾതിട്ടപ്പെടുത്തി രൂപങ്ങളും നിറങ്ങളും ഒക്കെ മനസ്സിലാക്കി ബോധ്യപ്പെടുത്തുന്ന തലച്ചോറിലെ ഭാഗമാണ് വിഷ്വൽ കോർട്ടക്സ്. അതിനു തകരാറില്ലെങ്കിലാണ് ഈ ഉപകരണം ഫലപ്രദമാവുക.
ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസ് ആയ ഈ ഉപകരണം ഉപയോഗിച്ചു തുടങ്ങുമ്പോൾ മങ്ങിയതോതിൽ കാഴ്ചകൾ കണ്ടു തുടങ്ങും.പിന്നീട് കാഴ്ചകൾ സാധാരണ വ്യക്തികളിലെ പോലെ വ്യക്തതയോടെയാകും.
ഈ നേട്ടം ലോകമെമ്പാടുമുള്ള അന്ധതയാൽ വിഷമിക്കുന്നവർക്ക് വളരെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. ഇലോൺ മസ്കിന്റെ ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസ് (BCI) ഗവേഷണത്തിന് നിർമ്മാണത്തിനുമായി ഉള്ള കമ്പനിയാണ് ന്യൂറാലിങ്ക്