ഐഫോൺ 15 ഉം 16 ഉം തമ്മിൽ കാര്യമായ വ്യത്യാസമില്ല
ഐഫോൺ ഉപഭോക്താക്കളിൽ ചെറിയൊരു ശതമാനത്തിന് മാത്രമേ ഐഫോൺ 16 കൊണ്ട് കാര്യമായി പ്രയോജനം ഉണ്ടാവുകയുള്ളൂ.ഐഫോൺ 15 ൽ നിന്ന് കാര്യമായ മാറ്റങ്ങൾ ഐഫോൺ 16 ൽഉണ്ടെന്ന് അവകാശപ്പെടാൻ പറ്റില്ല. രണ്ടും കാഴ്ചയിലും വലിയ വ്യത്യാസമില്ല.താരതമ്യേന ഐഫോൺ 16ന് കുറച്ച് ഭാരക്കുറവ് ഉണ്ടാവും. ഐഫോൺ 15 ൽ നിന്ന് കാര്യമായ വ്യത്യാസം 16 ൽ ഉള്ളത് അതിൽ ആപ്പിൾ ഇൻറലിജൻസ് ഉപയോഗിച്ചിട്ടുണ്ട് എന്നുള്ളതാണ്.കോർപ്പറേറ്റ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും അതുപോലെ സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർക്കുമൊക്കെ അത് ചിലപ്പോൾ കൂടുതൽ പ്രയോജനകരമായിരിക്കും. എന്നാൽ ഐഫോൺ 15 ഇപ്പോൾ ഉപയോഗിക്കുന്ന സാധാരണക്കാർക്ക് ഐഫോൺ 16 കൊണ്ട് കാര്യമായ നേട്ടം ഒന്നും ഉണ്ടാകാനിടയില്ല.
ഐഫോൺ 15ന്റെയും പതിനാറിന്റെയും അടിസ്ഥാനവില തമ്മിൽ ഇപ്പോൾ വെറും 10000 രൂപയുടെ വ്യത്യാസം മാത്രമാണ്. അതായത് ഐഫോൺ 16 ഇറങ്ങുന്നതിനു മുൻപ് ഐഫോൺ 15 വിറ്റിരുന്ന അതേ വിലക്കാണ് ഇപ്പോൾ ഐഫോൺ 16 വിപണിയിൽ എത്തിച്ചിരിക്കുന്നത്.