Skip to main content
ക്വാണ്ടം കമ്പ്യൂട്ടർ കൊണ്ടുവരാൻ പോകുന്ന മാറ്റങ്ങൾ

ക്വാണ്ടം കമ്പ്യൂട്ടർ കൊണ്ടുവരാൻ പോകുന്ന മാറ്റങ്ങൾ

നിലവിലുള്ള ഏറ്റവും വേഗത കൂടിയ സൂപ്പർകമ്പ്യൂട്ടറിനേക്കാൾ 158 ദശലക്ഷം തവണ വേഗതയുള്ള ക്വാണ്ടം കമ്പ്യൂട്ടർ ഗൂഗിൾ വികസിപ്പിച്ചിരിക്കുന്നു .ഇത് സമീപഭാവിയിൽ മാറാൻ പോകുന്ന ലോകത്ത്ലോകത്തിൻറെ ഗതിയെക്കുറിച്ചുള്ള സൂചനയാണ് .

        ഇത്രയും വേഗതയുള്ള സൂപ്പർ കമ്പ്യൂട്ടർ ലഭ്യമാകുമ്പോൾ അതിലൂടെ സാധ്യമാകാൻ പോകുന്ന പ്രവൃത്തികൾ എന്തൊക്കെയാകും എന്ന് ഇപ്പോൾ ഊഹിച്ചാൽ പോലും കൃത്യത വരണം എന്നില്ല .ഒരു കാര്യം ഉറപ്പാണ്. മനുഷ്യൻ ഇപ്പോൾ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന ഒട്ടേറെ പ്രവൃത്തികൾ മനുഷ്യസാന്നിധ്യമില്ലാതെ ചെയ്യാൻ കഴിയും. ഇത് സൃഷ്ടിക്കാൻ പോകുന്ന തൊഴിൽ രഹിതരുടെ എണ്ണം ലോകമെമ്പാടും വർദ്ധിപ്പിക്കും എന്നുള്ളതും സംശയമുള്ള കാര്യമല്ല.

      ഓരോ രാജ്യവും, പ്രാദേശികവും ദേശീയവുമായി അടിയന്തര പ്രാധാന്യം കൊടുത്ത് ഈ പുതിയ സാഹചര്യത്തെ നേരിടാനുള്ള ക്രിയാത്മകവും പ്രായോഗികവുമായ നടപടികളിലേക്ക് തിരിയേണ്ട ഘട്ടമാണിത്. എന്നാൽ രാഷ്ട്രീയ നേതൃത്വങ്ങളും, തീരുമാനമെടുക്കേണ്ട സ്ഥാപനങ്ങളും എന്തിന് സമൂഹത്തിലെ അഭിപ്രായ രൂപീകരണ നേതാക്കൾ പോലും  ഈ സമീപഭാവിയിൽ മാറാൻ പോകുന്ന ലോകത്തിൻറെ ലക്ഷണം കണ്ടതിന്റെ സൂചന പോലും ലഭ്യമാകുന്നില്ല. അതിനാൽ ഈ ഉത്തരവാദിത്വം ഓരോ വ്യക്തിയും ഏറ്റെടുക്കേണ്ട ചരിത്രത്തിലെ വളരെ സുപ്രധാനമായ ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്