ഓഖി ദുരന്തം ബാധിച്ച പ്രദേശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശനം നടത്തും. ഈ മാസം 18നാണ് മോഡി കേരളത്തിലെത്തുന്ന്. കൊച്ചിയില്‍ വിമാനമിറങ്ങി ലക്ഷദ്വീപില്‍ ഓഖി ദുരന്തബാധിത മേഖലകളില്‍ സന്ദര്‍ശിച്ച ശേഷമായിരിക്കും പ്രധാനമന്ത്രി കേരളത്തിലേക്കെത്തുക
18ന് രാത്രി കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി പിറ്റേന്നു രാവിലെ 7.30ന് അഗത്തിയിലേക്കു പോകും. രാവിലെ 10 മണിക്ക് കവറത്തിയിലെ യോഗം. ഉച്ചയ്ക്ക് 1.50ന് തിരുവനന്തപുരത്ത് എത്തും.ഓഖി ദുരിതബാധിതരെ സന്ദര്‍ശിച്ചശേഷം 2.45ന് കന്യാകുമാരിയിലേക്കു പോകും.
വൈകിട്ട് 4.45 ന് തിരുവനന്തപുരത്ത് തിരികെയെത്തും. 5.00 മണിക്ക് തിരുവനന്തപുരത്ത് യോഗതതില്‍ പങ്കെടുത്ത ശേഷം . 6.05ന് ഡല്‍ഹിക്കു മടങ്ങും.