Thiruvananthapuram
സ്വാതന്ത്ര ദിനത്തില്‍ ആര്‍.എസ്സ്.എസ്സ് സര്‍ സംഘചാലക് മോഹന്‍ ഭാഗവത്തിനെ പതാക ഉയര്‍ത്തുന്നതില്‍ നിന്ന് വിലക്കിയ പാലക്കാട് ജില്ലാ ഭരണകൂടത്തിന്റെ നടപടില്‍ പ്രധാന മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി.
ജില്ലാ ഭരണ കൂടത്തിന്റെ നടപടിയിന്മേല്‍ ബി.ജെ.പി പാലക്കാട് ജില്ലാപ്രസിഡന്റ് പ്രധാനമന്ത്രിയുടെ ഓഫീസിനു നല്‍കിയ പരാതിയിലാണ് ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരിക്കുന്നത്.
പാലക്കാട്ടെ കര്‍ണ്ണകിയമ്മന്‍ സ്‌കൂളില്‍ വച്ച് നടന്ന സ്വാതന്ത്ര ദിനാഘോഷപ്പരിപാടിയില്‍ പതാക ഉയത്തുന്നതില്‍ നിന്നാണ് മോഹന്‍ ഭാഗവത്തിനെ ജില്ലാ ഭരണകൂടം വിലക്കിയത്. രാഷ്ട്രീയ നേതാക്കള്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിള്‍ പതാക ഉയര്‍ത്തുന്നത് ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്. എ്ന്നാല്‍ വിലക്കിനെ വകവക്കാതെ അദ്ദേഹം പതാക ഉയര്‍ത്തുകയും ചെയ്തിരുന്നു.