Delhi
ഡോക്‌ലാം വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്ന മൗനം അവസാനിപ്പിച്ച് നിലവിലെ അവസ്ഥയെന്തെന്ന് ജനങ്ങളോട് പറയണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നീണ്ട നാളത്തെ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ഇരു രാജ്യങ്ങളും സിക്കിം അതിര്‍ത്തിയായ ഡോക്‌ലാം നിന്ന് സൈന്യത്തെ പിന്‍വലിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ചൈന അതിര്‍ത്തിയില്‍ സൈനിക വിന്യാസം വര്ധിപ്പിച്ചുവെന്നും റോഡ് നിര്‍മാണം പുനരാരംഭിച്ചു എന്നും വാര്‍ത്തകള്‍ വന്നിരുന്നു.
ചൈനയുടെ ഈ നീക്കത്തിനെതിരെ കരസേനാ മേധാവി ബിപിന്‍ റാവത്തും രംഗത്തെത്തിയിരുന്നു.എന്നാല്‍ അതിര്‍ത്തിയില്‍ കുഴപ്പമൊന്നും ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.ഇതിന്റെ സത്യാവസ്ഥ എന്തെന്ന് രാജ്യത്തെ ജനങ്ങളെ അറിയിക്കാനാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്, ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം