Skip to main content
Virginia

 

കഴിഞ്ഞ മൂന്നു കൊല്ലത്തിനിടയില്‍ തന്റെ മന്ത്രിസഭയില്‍ അഴിമതിയുടെ കറപുരണ്ട ഒരാള്‍ പോലുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കയിലെ വെര്‍ജീനിയയില്‍ വിദേശ ഇന്ത്യക്കാര്‍ നല്‍കിയ  സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു മോദി.

    ഇന്ത്യക്കാര്‍ അഴിമതിയെ വെറുക്കുന്നു.കഴിഞ്ഞ കാലങ്ങളില്‍ സര്‍ക്കാരുകളെയൊക്കെ ജനങ്ങള്‍ വോട്ടു ചെയ്ത് പുറത്താക്കിയത് അഴിമതിയുടെ പേരിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതികത കൊണ്ടുവന്ന മാറ്റങ്ങള്‍ സുതാര്യതയെ വര്‍ധിപ്പിച്ചു. ആ സാങ്കേതികത്വം കൊണ്ട് ഇന്ത്യയുടെ എല്ലാ രംഗത്തും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. കാര്‍ഷികരംഗമായാലും ബഹിരാകാശമായാലും എല്ലാ രംഗത്തും ഇന്ത്യ വന്‍ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

    അടിസ്ഥാനസൗകര്യവികസനമാണ് ഇന്ന് ഇന്ത്യന്‍ ജനതയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കാനുള്ള മുഖ്യ മാര്‍ഗ്ഗം. അതാകട്ടെ ലോക നിലവാരം പുലര്‍ത്തുന്നതുമാകണം. സാധാരണ ജനങ്ങളില്‍ ഉണ്ടായിട്ടുള്ള പ്രതീക്ഷയും ആവേശവുമാണ് സര്‍ക്കാരിന് ആ ദിശയില്‍ നീങ്ങാന്‍ പ്രോത്സാഹനം നല്‍കുന്നതെന്നും മോദി പറഞ്ഞു. ഇപ്പോള്‍ ഇന്ത്യ വിദേശ നിക്ഷേപകരുടെ ലക്ഷ്യമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.