Skip to main content
ഇടുക്കി

sajiഇടുക്കി രാജകുമാരിയില്‍ സുഹൃത്തിനെ വെടിവെച്ചുകൊന്ന് സ്വയം ജീവനൊടുക്കിയ സജിയുടെ ഭാര്യയുടേയും മകളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. അയല്‍വാസിയുടെ വസ്തുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വറ്റിയ കുളത്തില്‍ മണ്ണിട്ടു മൂടിയ നിലയിലായിരുന്നു സജിയുടെ ഭാര്യ സിന്ധു, മൂത്ത മകള്‍ അഞ്ജു എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരെയും സജി തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കുളത്തിലിട്ടു മൂടിയതായാണ് പൊലീസ് നിഗമനം.

 

സിന്ധുവിലുള്ള സംശയത്തെ തുടര്‍ന്നാണ് സജി സുഹൃത്തായ ഇടമറ്റം പാച്ചോലില്‍ ജിജിയെ ഞായറാഴ്ച കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഏഴോടെ മണ്ണിനടിയില്‍ നിന്ന് സ്ത്രീയുടെ കാല്‍പാദം പുറത്തു കണ്ടിരുന്നു. ഇന്ന് രാവിലെ ദേവികുളം ആര്‍.ഡി.ഒ എത്തിയ ശേഷം പരിശോധന നടത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരെ രണ്ടു പേരെയും ഒരാഴ്ചയായി കാണ്‍മാനില്ലായിരുന്നു.

 

ഞായറാഴ്ചയാണ് ഇടുക്കിയെ നടുക്കി രണ്ട് പേര്‍ വെടിയേറ്റ് മരിച്ചത്. ഓട്ടോ ഡ്രൈവായ നടുമറ്റം ഞെരിപ്പാലം അടുത്തപ്പാറ വീട്ടില്‍ സജി സുഹൃത്തായ നടുമറ്റം പച്ചോളില്‍ ജിജിയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം സ്വയം നിറയൊഴിക്കുകയായിരുന്നു. ഇയാള്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജില്‍വെച്ചാണ് മരിച്ചത്.

Tags