Skip to main content

soniya nd manmhanന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭ പുന:സംഘടന തിങ്കളാഴ്ച്ച രാഷ്ട്രപതി ഭവനില്‍ നടക്കും. പുന:സംഘടനക്കു മുന്നോടിയായി കേന്ദ്രമന്ത്രിമാരായ സി.പി.ജോഷിയും അജയ് മാക്കനും രാജിവച്ചിരുന്നു. പാര്‍ട്ടി ചുമതലയിലേക്ക് മാറുന്നതിനായി മന്ത്രിപദമൊഴിഞ്ഞ ഇരുവരും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. വരുന്ന ലോക് സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വന്‍ അഴിച്ചു പണി തന്നെ മന്ത്രിസഭയില്‍ ഉണ്ടാവും.

 

കേന്ദ്രമന്ത്രിമാരായ കൊടിക്കുന്നേല്‍ സുരേഷ് ശശി തരൂര്‍ തുടങ്ങിയവര്‍ക്ക് അധിക ചുമതല ലഭിക്കുമെന്നാണ് സൂചന. നിലവില്‍ അഞ്ച് കാബിനറ്റ് മന്ത്രിമാരുടെയും നാലു സഹമന്ത്രിമാരുടെയും ഒഴിവുകളാണ് ഉള്ളത്. മന്ത്രി സഭ പുന:സംഘടനയിലൂടെ ആഭ്യന്തരം സുശീല്‍കുമാര്‍ ഷിന്‍ഡെക്കു നഷ്ടപ്പെടും. ആരോഗ്യമന്ത്രി ഗുലാം നബി ആസാദ്, വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ശിദ് എന്നിവരിലാരെങ്കിലും  ആഭ്യന്തര മന്ത്രി സ്ഥാനത്തേക്കു വരുമെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

മഹാരാഷ്ട്ര മുഖ്യമന്ത്രി പ്രിഥ്വിരാജ് ചൌഹാന്‍ കേന്ദ്രമന്ത്രി സഭയിലേക്ക് വരാനും സാധ്യതയുണ്ട്. പുന:സംഘടനക്കു മുന്നോടിയായി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, രാഹുല്‍ ഗാന്ധി, അഹമ്മദ്‌ പട്ടേല്‍ എന്നിവരുമായി എ.ഐ.സിസി അധ്യക്ഷ സോണിയാഗാന്ധി ചര്‍ച്ച നടത്തിയിരുന്നു. 

Tags