തൃശ്ശൂരിൽ സുനിൽ കുമാറെങ്കിൽ സുരേഷ്ഗോപിക്ക് പ്രതീക്ഷിക്കാം
തൃശ്ശൂരിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി സിപിഐയുടെ സുനിൽകുമാർ വരികയാണെങ്കിൽ സുരേഷ് ഗോപിയുടെ വിജയ സാധ്യത വർദ്ധിക്കുന്നു.ഇടതുപക്ഷത്തു നിന്ന് തൃശൂർ പാർലമെൻറ് മത്സരത്തിൽ എത്താൻ കഴിയുന്ന ഏറ്റവും മികച്ച സ്ഥാനാർത്ഥിയായിരിക്കും സുനിൽകുമാർ . ബിജെപിയുടെ സുരേഷ് ഗോപി യുഡിഎഫിന്റെ ടി എൻ പ്രതാപൻ ഇടതുപക്ഷത്തിന്റെ സുനിൽകുമാർ , ഇവർ മൂന്നുപേരും മികച്ച സ്ഥാനാർഥികൾ ആയതിനാൽ തീർച്ചയായും അതിശക്തമായ ത്രികോണ മത്സരം തൃശ്ശൂരിൽ അരങ്ങേറും. കഴിഞ്ഞതവണ ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി സിപിഐയുടെ രാജാജി മാത്യൂസ് ആയിരുന്നു. മുഖ്യധാരാ രാഷ്ട്രീയത്തിൽ അധികംമുഴങ്ങി കേൾക്കാത്ത പേരായിരുന്നു രാജാജിയുടേത്. യഥാർത്ഥത്തിൽ സുരേഷ് ഗോപിയുടെ തോൽവിയെ ഉറപ്പാക്കുന്നതിനു വേണ്ടി കൂടിയാണ് അത്ര അറിയപ്പെടാത്ത നേതാവിനെ ഇടതുപക്ഷം തൃശ്ശൂരിൽ നിർത്തിയത്. ടി. എൻ. പ്രതാപൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയത് 39.9 ശതമാനം വോട്ടാണ്. എന്നാൽ അതിനു തൊട്ടു മുൻപ് തൃശ്ശൂർ മണ്ടലത്തെ പാർലമെൻറിൽ പ്രതിനിധീകരിച്ചത് സിപിഐയുടെ സിഎൻ ജയദേവൻ . സിപിഐ ജയിച്ച മണ്ഡലത്തിൽ നിന്നാണ് ടി. എൻ .പ്രതാപൻ സിപിഐയുടെ സ്ഥാനാർത്ഥിയെക്കാൾ 9 ശതമാനത്തിൽ അധികം വോട്ട് വാങ്ങി വിജയിച്ചത്. അതായത് ഒരു മുന്നണിയുടെയും കുത്തകയല്ല തൃശ്ശൂർ മണ്ഡലം. രാജാജിയും സുരേഷ് ഗോപിയും തമ്മിലുള്ള വോട്ടിന്റെ വ്യത്യാസം രണ്ട് ശതമാനം മാത്രമായിരുന്നു.. 30.6% രാജാജി നേടിയപ്പോൾ സുരേഷ് ഗോപിക്ക് ലഭിച്ചത് 28.2 ശതമാനം. ഇടതുപക്ഷത്തു നിന്ന് വൻതോതിൽ വോട്ട് മറിഞ്ഞതിന്റെ ഫലമായിട്ടാണ് ടി. എൻ. പ്രതാപന് ഇത്രയും ഭൂരിപക്ഷം കിട്ടാനും ഇടയായത്. കാരണം സുരേഷ് ഗോപി ചിലപ്പോൾ ജയിച്ചു കയറുമെന്ന് ധാരണ പരത്തുന്നതിൽ വിജയിക്കുകയുണ്ടായി. സുനിൽകുമാർ മത്സരത്തിനിറങ്ങാൻ തയ്യാറാവുകയാണെങ്കിൽ അദ്ദേഹം ഇടതുപക്ഷത്തിന്റെ വോട്ട് മറിച്ച് കോൺഗ്രസ് സ്ഥാനാർഥിയെ വിജയിപ്പിക്കുന്നതിനോട് യോജിക്കാൻ ഇടയില്ല. കാരണം തൃശ്ശൂരിലെ അദ്ദേഹത്തിൻറെ ജനസമ്മതി ഉറപ്പാക്കേണ്ടത് അദ്ദേഹത്തിൻറെയും സിപിഐയുടെയും നിലനിൽപ്പിന്റെ വിഷയം കൂടിയാണ് .അതിനാൽ സുനിൽകുമാർ മത്സരിക്കുകയാണെങ്കിൽ പരമാവധി വോട്ട് നേടി വിജയിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയായിരിക്കും. 93693 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച യുഡിഎഫ് ടി.എൻ.പ്രതാപനും അങ്ങനെയല്ലാതെ മത്സരത്തിൽ നിൽക്കാൻ പറ്റില്ല. തൃശ്ശൂർ ലോകസഭാ മണ്ഡലത്തിലെ ക്രിസ്തീയ വോട്ടുകൾ അനുകൂലമാക്കാനുള്ള ബി.ജെ.പി പരിശ്രമം നിലവിൽ ഏതാണ്ട് വിജയിച്ച അവസ്ഥയിലാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി തൃശ്ശൂരിൽ സാന്നിധ്യം അറിയിച്ചും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും പൊതു വിഷയങ്ങൾ ഉയർത്തി സമരങ്ങൾ നയിച്ചുമൊക്കെ സുരേഷ് ഗോപി ആർജിച്ചിട്ടുള്ള ജനസമ്മതി വളരെ വലുതാണ്. അതു പോലെ സ്ത്രീ വോട്ടർമാർക്കിടയിൽ സുരേഷ് ഗോപിക്ക് നേടാൻ കഴിഞ്ഞ സ്വീകാര്യത . എംപിയെന്ന നിലയിലും അദ്ദേഹത്തിൻറെ പ്രവർത്തനം മോശമല്ലായിരുന്നു.ഈ പശ്ചാത്തലമാണ് തൃശൂർ മണ്ഡലത്തെ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമാക്കാൻ പോകുന്നത്. സുരേഷ് ഗോപിയുടെ വിജയം ഉറപ്പാക്കുന്നതിന് വേണ്ടി ബി.ജെ.പി താഴെത്തട്ടിലും ഉപരിതലത്തിലും തെരഞ്ഞെടുപ്പ് പ്രവർത്തനം ഊർജിതമായി ആരംഭിച്ചിട്ടും വർഷങ്ങളായി. അതിൻറെ ഭാഗമായാണ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം തൃശ്ശൂരിലെത്തി സുരേഷ് ഗോപിക്ക് വേണ്ടി റോഡ് ഷോ ഉൾപ്പെടെയുള്ള പരിപാടികളിൽ ഏർപ്പെട്ടത്. എന്നാൽ, വി.എസ്.സുനിൽ കുമാറിനു പകരം പ്രശസ്തനല്ലാത്ത മറ്റൊരു സ്ഥാനാർത്ഥിയാണ് ഇടതു പക്ഷത്തിന്റേതെങ്കിൽ 2019 ലെ ഫലം ആവർത്തിക്കാനിട .