ഷെറിന്റെ മരണം: വളര്‍ത്തമ്മ സിനി മാത്യൂസ് അറസ്റ്റില്‍
അമേരിക്കയിലെ ടെക്‌സാസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റെ വളര്‍ത്തമ്മ സിനി മാത്യൂസിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ അപകടപെടുത്തിയെന്ന കുറ്റത്തിനാണ് അറസ്റ്റ് എന്നാണ് വിവരം. നേരത്തെ കുട്ടിയുടെ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
