ഗൗരി ലങ്കേഷ് വധക്കേസില്‍ ആദ്യ അറസ്റ്റ്
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കെ ടി നവീന്‍കുമാര്‍ എന്നയാളെയാണ് കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത്. ചിക്കമംഗളൂരുവിലെ ബിരൂര്‍ സ്വദേശിയാണ് നവീന്‍ കുമാര്‍. ഇയാള്‍ക്ക് സനാതന്‍ സന്‍സ്തയുമായി ബന്ധമുണ്ടെന്നാണ് സൂചന.
