Thrissur
യുവനടി സനുഷയെ ട്രെയിനില്‍ വെച്ച് അപമാനിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. തമിഴ്‌നാട് സ്വദേശി ആന്റോ ബോസ് ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി മാവേലിക്കര എക്‌സ്പ്രസില്‍ വച്ചായിരുന്നു സംഭവം.
അടുത്ത ബെര്‍ത്തിലുണ്ടായിരുന്ന ഇയാള്‍, ഉറക്കത്തിലായിരുന്ന തന്റെ ചുണ്ടില്‍ സ്പര്‍ശിക്കുകയായിരുന്നു എന്ന് സനുഷ പറഞ്ഞു. ഞെട്ടി എഴുന്നേറ്റ താന്‍ അതിക്രമത്തിന് ശ്രമിച്ചയാളുടെ കൈ പിടിപിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും ആരും തന്നെ സഹായിക്കാന്‍ എത്തിയില്ല. ഒടുവില്‍ അതേ ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും സുഹൃത്തുമാണ് സഹായത്തിനെത്തിയതെന്നും സനുഷ പറഞ്ഞു.
തുടര്‍ന്ന് റെയില്‍വേ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സ്റ്റേഷനില്‍ വച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
