ഉത്തര്‍പ്രദേശിലെ ബി.ആര്‍.ഡി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കുട്ടികള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജ് ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തു. കുട്ടികളുടെ മരണം അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കഫീല്‍ ഖാന്‍ ഉള്‍പ്പെടെയുള്ള ഏഴ് പേര്‍ക്കെതിരെ ഗോരഖ്പുര്‍ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ആശുപത്രിയില്‍ ഓക്‌സിജന്‍ തീര്‍ന്നുപോയതിനു പിന്നാലെ സ്വന്തം പോക്കറ്റില്‍നിന്നു പണംമുടക്കി കഫീല്‍ ഖാന്‍ ഓക്‌സിജന്‍ വാങ്ങിയിരുന്നു. ഈ വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന്കഫീല്‍ ഖാന്‍ ആശുപത്രിയില്‍ നിന്ന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ സ്വകാര്യ ആശുപത്രിയിലേക്ക് കടത്തുയാണെന്ന വാദവുമായി മെഡിക്കല്‍ കോളേജ് അധികൃതര്‍ രംഗത്തെത്തിയിരുന്നു.തുടര്‍ന്ന് പിന്നാലെ അദ്ദേഹത്തെ സര്‍ക്കാര്‍ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
ശിശുമരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. രാജീവ് മിശ്ര അദ്ദേഹത്തിന്റെ ഭാര്യ പൂര്‍ണിമ ശുക്ല എന്നിവരെ അന്വേഷണ സംഘം
നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

