Skip to main content
New york

sherin mathews death, sini mathews

അമേരിക്കയിലെ ടെക്‌സാസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റെ വളര്‍ത്തമ്മ സിനി മാത്യൂസിനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ അപകടപെടുത്തിയെന്ന കുറ്റത്തിനാണ് അറസ്റ്റ് എന്നാണ് വിവരം. നേരത്തെ കുട്ടിയുടെ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

ഒക്ടോബര്‍ ഏഴിനാണ്  ടെക്‌സാസിലുള്ള റിച്ചര്‍ഡ്‌സണിലെ വീട്ടില്‍നിന്ന് ഷെറിനെ കാണാതായത്. രണ്ടാഴ്ചയ്ക്കു ശേഷം വീടിനു സമീപത്തെ കലുങ്കിനടിയില്‍നിന്ന് ഷെറിന്റെ മൃതദേഹം കണ്ടെത്തി.

 

ഷെറിന്‍ പാലു കുടിക്കാത്തതിന് വീടിന് പുറത്ത് നിര്‍ത്തിയെന്നും തുടര്‍ന്ന് കുട്ടിയെ കാണാതയി എന്നായിരുന്നു വെസ്‌ലി ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഷെറിന്റെ മൃതദേഹം കണ്ടെത്തിയശേഷം, കുട്ടിയെ പാല്‍ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്‌ലി മൊഴി മാറ്റിയിരുന്നു.

 

Tags