odisha
ഒഡീഷയില്‍ 11 മാസം പ്രായമുള്ള മകനെ വിറ്റ് മൊബൈല്‍ഫോണ്‍ വാങ്ങിയ അച്ഛന്‍ അറസ്റ്റില്‍. മുഖി എന്നയാളെയാണ് പോലീസ് അറസ്‌റ്റ് ചെയ്തത്. മകനെ വിറ്റതില്‍ നിന്ന് ലഭിച്ച 23000 രൂപയില്‍ നിന്ന് 2000 രൂപക്ക് മൊബൈല്‍ ഫോണും, 1500 രൂപക്ക് ഏഴു വയസ്സുള്ള മകള്‍ക്ക് പാദസരവും ഇയാള്‍ വാങ്ങി. ബാക്കി പണം മദ്യപിക്കാന്‍ ഉപയോഗിക്കുകയുമായിരുന്നു.
പ്രാധമീകാന്വേഷണത്തില്‍ ഇയാള്‍ക്ക് സ്ഥിരമായി വരുമാനമൊന്നും ഇല്ലെന്നും, മദ്യപാനത്തിനടിമയാണെന്നും മനസ്സിലായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

