Skip to main content

മോഡിയുടെ പോസ്റ്റര്‍ വലിച്ചുകീറി; മധുസൂദനന്‍ മിസ്ത്രി അറസ്റ്റില്‍

അനുയായികളുടെ മുന്നില്‍ വച്ച് വൈദ്യുതി പോസ്റ്റില്‍ ഘടിപ്പിച്ചിരുന്ന പോസ്റ്റര്‍ മിസ്ത്രി നേരിട്ടു കീറി കളയുകയായിരുന്നു. മിസ്ത്രിയെയും അദ്ദേഹത്തിന്റെ കൂട്ടാളികളായ നുറോളം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു

ജോയ്സ് ജോര്‍ജിനെതിരെയുള്ള വിവാദം: അന്വേഷണത്തിനു നിര്‍ദ്ദേശം

ജോയ്സിന്‍റെ പേരിലുള്ള കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമി വനഭൂമിയില്‍പ്പെട്ടതാണോ എന്ന് അന്വേഷിക്കാനാണ് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്തരവിട്ടത്. മുഖ്യ വനപാലകന്‍ വി. ഗോപിനാഥിനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

സോണിയ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

റായ്ബറേലിയിലെ ജനങ്ങള്‍ തന്നെ സ്‌നേഹത്തോടെ ദത്തെടുക്കുകയായിരുന്നെന്നും ഇത്തവണയും ജനങ്ങള്‍ തന്നെ തെരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷയെന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം സോണിയ പറഞ്ഞു.

സൂപ്പര്‍ഹീറോ മോഡിയും ബി.ജെ.പിയും

മോഡിയുടെ നേതൃത്വം ഇതിനകം തന്നെ സുപ്രധാന മാറ്റമുണ്ടാക്കിയിരിക്കുന്നത് ബി.ജെ.പിയില്‍ തന്നെയാണ്. മോഡിയ്ക്ക് നല്‍കുന്ന വീരപരിവേഷം, അല്ലെങ്കില്‍ ദൈവപരിവേഷം തന്നെ, പാര്‍ട്ടിയും മോഡിയും തമ്മിലുള്ള അന്തരം നേര്‍ത്ത ഒന്നാക്കി മാറ്റുകയാണ്.

ഒഡീഷയില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ മാവോയിസ്റ്റുകളുടെ ആഹ്വാനം

ബി.ജെ.ഡി, ബി.ജെ.പി,കോണ്‍ഗ്രസ്‌ തുടങ്ങിയ ജനവിരുദ്ധ പാര്‍ട്ടികള്‍ക്ക് വോട്ട് നല്‍കരുതെന്നാണ് ഉമാകാന്ത്‌ എന്ന് സ്വയം പരിചയപ്പെടുത്തിയ മാവോയിസ്റ്റു പ്രവര്‍ത്തകന്‍ ജനങ്ങളോട് ആവശ്യപ്പെട്ടത്. 

അമേഠിയില്‍ രാഹുലിനെതിരെ സ്മൃതി ഇറാനി മത്സരിക്കും

റായ്ബറേലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ സുപ്രീം കോടതി അഭിഭാഷകന്‍ അജയ് അഗര്‍വാളിനെ മത്സരിപ്പിക്കാനും തീരുമാനമായി.

Subscribe to Rahul Eswar