മതപരിവര്‍ത്തനമായിരുന്നു മദര്‍ തെരേസയുടെ ലക്ഷ്യമെന്ന് മോഹന്‍ ഭഗവത്
മദര്‍ തെരേസ ദരിദ്രര്‍ക്കിടയില്‍ നടത്തിയ സേവനത്തിന്റെ പ്രധാന ലക്ഷ്യം ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനമായിരുന്നുവെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്.
മദര്‍ തെരേസ ദരിദ്രര്‍ക്കിടയില്‍ നടത്തിയ സേവനത്തിന്റെ പ്രധാന ലക്ഷ്യം ക്രിസ്തുമതത്തിലേക്കുള്ള പരിവര്‍ത്തനമായിരുന്നുവെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്.
പുനര്‍ മതപരിവര്‍ത്തന പരിപാടി ഘര്‍ വാപ്സിയുടെ പ്രധാന സംഘാടകനായ രാജേശ്വര്‍ സിങ്ങ് ആര്‍.എസ്.സില്‍ നിന്ന്‍ അവധിയെടുത്തു. പ്രധാനമന്ത്രി മോദി ആര്‍.എസ്.എസ് നേതൃത്വത്തോട് അതൃപ്തി രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി എന്ന്‍ കരുതപ്പെടുന്നു.
ഉത്തര്‍ പ്രദേശിലെ ആഗ്രയിലും മറ്റ് പ്രദേശങ്ങളിലും നടന്നതായി ആരോപിക്കപ്പെടുന്ന നിര്‍ബന്ധിത മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ രാജ്യസഭ ഡിസംബര്‍ 17 ബുധനാഴ്ച ചര്‍ച്ച ചെയ്യും.
ഗാന്ധിയ്ക്ക് പകരം നെഹ്‌റുവിനെയായിരുന്നു ഗോഡ്സെ വധിക്കേണ്ടിയിരുന്നതെന്ന പരാമര്‍ശത്തില്‍ ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ കേസരിയ്ക്കെതിരെ നിയമനടപടിയുടെ സാധ്യത സര്‍ക്കാര്‍ പരിശോധിക്കുന്നു.
തലശ്ശേരിയ്ക്കടുത്ത് കതിരൂരില്‍ വധിക്കപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഇ. മനോജിന്റെ വീട് വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ് സന്ദര്‍ശിച്ചു. കേസില്‍ സി.ബി.ഐ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കുമെന്ന്‍ മന്ത്രി.
ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഇ. മനോജിന്റെ വധത്തെ തുടര്‍ന്ന്‍ കണ്ണൂര്‍ ജില്ലയില്‍ കളക്ടര്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ നിന്ന്‍ ബി.ജെ.പിയും ആര്‍.എസ്.എസും വിട്ടുനിന്നു.