Skip to main content

മാണിയുമായി ബന്ധം വേണ്ടെന്ന് സി.പി.ഐ കേന്ദ്ര നേതൃത്വം

കെ. എം. മാണിയുമായി ബന്ധം വേണ്ടെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ. ഇക്കാര്യത്തില്‍ സി.പിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. മാണിയുമായി സഹകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന ഘടകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചാരണം തെറ്റ്: കെ.സുധാകരന്‍

താന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന തരത്തില്‍ നടക്കുന്ന പ്രചാരണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. എന്തു തന്നെ സംഭവിച്ചാലും താന്‍ ബി.ജെ.പിയില്‍ ചേരില്ല.

ആഹ്ലാദിക്കേണ്ടത് അക്രമം നടത്തിയല്ല

കാല്‍ നൂറ്റാണ്ടത്തെ ഇടതുപക്ഷ ഭരണത്തിന് വിരാമമിട്ടുകൊണ്ട് ത്രിപുരയില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിന് പിന്നാലെ വ്യാപക അക്രമങ്ങളാണ് എതിര്‍ പാര്‍ട്ടികള്‍ക്കെതിരെ അഴിച്ചുവിടുന്നത്. ലെനിന്‍ പ്രതിമ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത് മുതല്‍ വീടുകയറി സി.പി.എം അനുഭാവികളെ  ആക്രമിക്കല്‍ വരെ, ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വിജയാഘോഷം നീണ്ടു.

ത്രിപുരയില്‍ സി.പി.എം സ്ഥാപനങ്ങള്‍ക്ക് നേരെ ബി.ജെ.പി ആക്രമണം; ലെനിന്‍ പ്രതിമ തകര്‍ത്തു

നീണ്ടകാലത്തെ ഇടതുപക്ഷ ഭരണം അവസാനിപ്പിച്ച് ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിലെയതിന് പിന്നാലെ സി.പി.എം സ്ഥാപനങ്ങള്‍ക്കുനേരെ വ്യാപക ആക്രമണം.  കമ്മ്യൂണിസ്റ്റ് നേതാവ് ലെനിന്റെ പ്രതിമ ഒരുകൂട്ടം ബി.ജെ.പി പ്രവര്‍ത്തകര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു.

കോണ്‍ഗ്രസ് സഖ്യം കേരളത്തിലും സി.പി.എമ്മിന് ആലോചിക്കാവുന്നതാണ്

ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ  കേരളത്തില്‍ മാത്രം അധികാരമുള്ള പാര്‍ട്ടിയായി സി.പി.എം മാറി. ഒരു ദേശീയ പാര്‍ട്ടി എന്ന നിലയില്‍ ഇനി സി.പി.എമ്മിന് തുടരാനാകുമോ എന്നതും സംശയമാണ്. കേവലം അധികാര നഷ്ടം എന്നതിലുപരി രാഷ്ട്രീയ പ്രസ്ഥാനമെന്ന നിലയില്‍ സി.പി.എമ്മിന്റെ നിലനില്‍പ്പും ചോദ്യം ചെയ്യപ്പെടുകയാണ്.

ത്രിപുരയില്‍ ബി.ജെ.പി അധികാരത്തിലേക്ക്

കഴിഞ്ഞ 25 വര്‍ഷത്തെ സി.പി.എം ഭരണത്തിന് ത്രിപുരയില്‍ അന്ത്യം.  വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ 40 തില്‍ പരം സീറ്റുകളില്‍ ബി.ജെ.പി മുന്നിട്ട് നില്‍ക്കകയാണ്. കേവല ഭൂരിപക്ഷത്തിനേക്കാള്‍ ബഹുദൂരം മുന്നിലാണ് ബി.ജെ.പി. നിലവിലെ ഭരണ കക്ഷിയായിരുന്ന സി.പി.എം 16 സീറ്റില്‍ മാത്രമാണ് ലീഡ് തുടരുന്നത്.

Subscribe to Ravada chandrasekhar