Skip to main content

എ.കെ.ജി വിമര്‍ശനം അനുചിതം: ബല്‍റാമിനെ ആക്രമിക്കല്‍ ജനായത്ത വിരുദ്ധം

എ.കെ.ജിയെപ്പോലുള്ള മഹത് വ്യക്തിത്വത്തെ ഒരു ചെറു വിമര്‍ശനം അപ്രസക്തമാക്കുന്നില്ല. അഥവാ മങ്ങലേല്‍പ്പിക്കുന്നില്ല. ആ മങ്ങലേല്‍ക്കാത്ത ശോഭ അണികളുടെ മനസ്സില്‍ തിളങ്ങി നിന്നിരുന്നു എങ്കില്‍, ബല്‍റാം വിമര്‍ശനത്തിലൂടെ പരത്തിയ ധാരണയെ എ.കെ.ജിയുടെ ചുണ്ടില്‍ എപ്പോഴും കണ്ടിരുന്ന ചിരിയുടെ സ്മൃതിയില്‍ നിഷ്പ്രഭമാക്കുവാന്‍ കഴിയുമായിരുന്നു.

പാഠം 4: മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയ്‌ക്കെതിരെ ജേക്കബ് തോമസ്

മുഖ്യമന്ത്രി നടത്തിയ ഹെലികോപ്ടര്‍ യാത്രയ്ക്ക് ദുരിതാശ്വാസ ഫണ്ടില്‍നിന്ന് പണം വകയിരുത്തിയ സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സസ്‌പെന്‍ഷനിലായ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡി.ജി.പി. ജേക്കബ് തോമസ്.

വി.ടി ബല്‍റാമിന് നേരെ സി.പി.എം പ്രവര്‍ത്തകരുടെ കല്ലേറ്

വി ടി ബല്‍റാം എം.എല്‍.എക്ക് നേരെ പാലക്കാട് കൂറ്റനാട് വച്ച് സി.പി.എം പ്രവര്‍ത്തകരുടെ കൈയേറ്റശ്രമം. ബല്‍റാമിനുനേരെ കല്ലേറും ചീമുട്ടയേറും  ഉണ്ടായി. സ്വകാര്യ ലാബിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എം എല്‍ എ. ഇതിനിടെ സി പി എം പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു.

വ്യക്തിജീവിതത്തിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളും താങ്കളുടെ ഒരു വീക്ക്‌നെസാണ്: വി.എസ്സിന് ബല്‍റാമിന്റെ മറുപടി

എ.കെ.ജി വിവാദത്തില്‍ തന്നെ വിമര്‍ശിച്ച വി.എസ് അച്യുതാനന്ദന് മറുപടിയുമായി വി.ടി ബല്‍റാം എം.എല്‍.എ. എ.കെ.ജി വിഷയത്തെ പശ്ചാത്തലമാക്കി ദേശാഭിമാനി പത്രത്തില്‍ അമൂല്‍ ബേബികള്‍ ആടിത്തിമിര്‍ക്കുമ്പോള്‍ എന്ന തലക്കെട്ടില്‍ വി.എസ് ലേഖനം എഴുതിയിരുന്നു.
 

വി.ടി ബല്‍റാമിനെ പിന്തുണച്ച സിവിക് ചന്ദ്രന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചു

എ.കെ.ജിയുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവന നടത്തിയ വി.ടി ബല്‍റാമിന് അനുകൂലമായി പോസ്റ്റ് ഇട്ട സിവിക് ചന്ദ്രന്റെ ഫെയ്‌സ്ബുക്ക്  അക്കൗണ്ട് മരവിപ്പിച്ചു.പരാതികളെ തുടര്‍ന്നാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നും ജനുവരി 14 വരെ അക്കൗണ്ട് ലഭ്യമാവില്ലെന്ന അറയിപ്പാണ് ഫെയ്‌സബുക്ക് അധികൃതര്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശൂരില്‍ തുടക്കമായി

അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തൃശൂരില്‍ തുടക്കമായി. മേളയുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയില്ല. .മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ്‌ കലോല്‍സവം ഉദ്ഘാടനം ചെയ്തത്.

Subscribe to Ravada chandrasekhar