ഷുഹൈബ് വധം: അഞ്ച് പേര്‍ കൂടി പിടിയില്‍
കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ പോലീസ് കസ്റ്റഡിയില്‍. കര്‍ണാടകയിലെ വിരാജ്‌പേട്ടയില്‍നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. ഇതോടെ കേസില്‍ കസ്റ്റഡിയിലായവരുടെ എണ്ണം ഏഴായി.
